ADVERTISEMENT

ടൊറന്റോ ∙ പുതുവൽസരത്തെ പുൽകാൻ കനേഡിയൻ കൊച്ചിൻ ക്ലബ് ഒരുക്കിയ 'യൂഫോറിയ 2020' ഫാമിലി ന്യൂഇയർ ഈവ് പാർട്ടി  മലയാളിസമൂഹത്തിന്റെ ആഘോഷങ്ങൾക്കു പുതുമാനം പകരുന്നതായി. താളമേളവും മായാജാലവും നൃത്തനൃത്യങ്ങളുമെല്ലമായി സദസ്സിനെ കോരിത്തരിപ്പിക്കുന്നതായിരുന്നു കലാപരിപാടികൾ. സ്ത്രീകളും കുട്ടികളുമടക്കം അഞ്ഞൂറോളം പേർ പങ്കെടുത്ത നവവൽസരാഘോഷത്തിൽ മറ്റു രാജ്യങ്ങളിൽനിന്നുള്ള അതിഥികളുമുണ്ടായിരുന്നു. 

രാത്രി പന്ത്രണ്ട് മണി അടിച്ചപ്പോൾ ഇറോസ് കൺവൻഷൻ സെന്ററിലെ സ്ക്രീനിൽ തെളിഞ്ഞത് നാട്ടിലെ പുതുവൽസരാഘോഷത്തിന്റെ ചാനൽദൃശ്യങ്ങൾ. തുടർന്ന് സദസ് ഒന്നടങ്കം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമെല്ലാം ആശംസിച്ചും അവർക്കൊപ്പം കൈകൾകോർത്തു ചുവടുകൾവച്ചും 2020നെ വരവേറ്റു. 

euphoria-2020-b

ഇന്റർനാഷനൽ ഡാൻസിന് പുറമെ തിരുക്കൊച്ചി ടീമിന്റെ ഫ്യൂഷൻ ഡാൻസും കനേഡിയൻ കൊച്ചിൻ ക്ലബിന്റെ സ്വന്തം ക്ലബ് ഡിജെ - കൊറിയയും, ഡിജെ - യുണികാറ്റന്റെ കോംബോ പ്രകടനവും ആഘോഷത്തിന് മിഴിവേകി. വൈകുന്നേരത്തോടെ കൊടിയേറിയ വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും വിസ്മയാഘോഷം കൊടിയറിങ്ങയത് പുതുവർഷരാവിലെ ഡാൻസ് ഫ്ളോറിന്റെ തിളക്കത്തിൽ. കുട്ടികൾക്കായി ഫേസ് പെയ്ന്റിങ്ങും കാർട്ടൂൺ കഥാപാത്രങ്ങങ്ങളെയും ഒരുക്കിയിരുന്നു. ക്രിസ്മസ് പാപ്പയ്ക്കൊപ്പവും വീ ലവ് കൊച്ചി ദൃശ്യത്തിനുമുന്നിൽ ചിത്രങ്ങളെടുക്കാനും അവസരമുണ്ടായിരുന്നു. 

euphoria-2020-c

കനേഡിയൻ കൊച്ചിൻ ക്ലബ് പ്രസിഡന്റ് സജീബ് കോയ അധ്യക്ഷത വഹിച്ചു. മെഗാ സ്പോൺസർ  സൈബു മാത്യുവിനെ ക്ലബ് സ്ഥാപകനും വൈസ് പ്രസിഡന്റുമായ അനിൽകുമാർ ആദരിച്ചു. സെക്രട്ടറി ചീരംവേലിൽ കുര്യൻ തോമസ്, ഇവന്റ് കോഓർഡിനേറ്റർ അരുൺ അനിയൻ, ജോയിന്റ് സെക്രട്ടറി ബോസ്കോ ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com