ADVERTISEMENT

ഗാർലണ്ട് (ടെക്സാസ്) ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് (ഡാലസ്ചാപ്റ്റർ) അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സണ്ണി മാളിയേക്കൽ, ജന. സെക്രട്ടറി പി.പി. ചെറിയാൻ, ട്രഷറർ ബെന്നി ജോൺ, വൈസ് പ്രസിഡന്റ് ജോസ് പ്ലാക്കാട്ട് എന്നിവരാണ് പുതിയ ഭാരവാഹികൾ. ഞായറാഴ്ച വൈകിട്ട് ഇന്ത്യ ഗാർഡൻ റെസ്റ്റോറന്റിൽ ചേർന്ന യോഗത്തിൽലാണ് തിരഞ്ഞെടുപ്പ് നടന്നത്.

jose-plackattu

ഓസ്‌ട്രേലിയയിൽ ആളിപ്പടർന്ന അഗ്നിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് അംഗങ്ങൾ മൗനം ആചരിച്ചു. തുടർന്നു സംഘടനാ ചർച്ച നടന്നു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായി നിയമിതനായ ബിജിലി ജോർജിനെ യോഗം അനുമോദിച്ചു.

ഏപ്രിൽ 25 നു ഡാലസിൽ സംഘടിപ്പിക്കുന്ന ദേശീയ കമ്മിറ്റി സ്ഥാനാരോഹണ ചടങ്ങു വൻപിച്ച വിജയമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു സംഘടന രൂപം നൽകി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡോ.ജോർജ് കാക്കനാടിന്റെ നേതൃത്വത്തിലുള്ള നാഷനൽ കമ്മിറ്റിക്കു ചാപ്റ്റർ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

മീന എലിസബെത്ത്, രവി എടത്വ, ഷാജി രാമപുരം,അഞ്ജു ബിജിലി, സുധ ജോസ്, തോമസ് കോശി (സണ്ണി) എന്നിവരെ പ്രസ് ക്ലബ് അസോഷ്യേറ്റ് അംഗങ്ങളായി അംഗീകരിക്കുകയും ആശംസകൾ നേരുകയും ചെയ്തു. ജോസ് പ്ലാക്കാട്ട് നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com