ADVERTISEMENT

ഷിക്കാഗോ ∙  ആനന്ദ് പ്രഭാകറിന്റെയും, പ്രധാന പുരോഹിതന്‍ ബിജു കൃഷ്ണന്‍ സ്വാമികളുടെ  നേതൃത്വത്തില്‍ ഈ വര്‍ഷത്തെ മണ്ഡലമകര വിളക്ക് പൂജകള്‍ ഭക്തിസാന്ദ്രവും ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ചിക്കാഗോ ഗീതാ മണ്ഡലം തറവാട് ക്ഷേത്രത്തില്‍ സമാപനം ആയി. 

വൈകിട്ട് കൃത്യം അഞ്ചുമണിക്ക്, മഹാഗണപതിക്ക്, ഗണഞ്ജയാദി പരിവാരമന്ത്രജപത്തോടെ അഭിഷേകം നടത്തി. അഷ്ടോത്തര അര്‍ച്ചനയും ദീപാരാധനയും നടത്തിയശേഷം ആണ് മകരവിളക്ക് പൂജകള്‍ക്ക് തുടക്കം കുറിച്ചത്. തുടന്നു നടന്ന കലശപൂജകള്‍ക്കും സങ്കല്‍പ്പ പൂജകള്‍ക്കും ശേഷം അഷ്ടദ്രവ്യകലശാഭിഷേകവും നെയ്യ് അഭിഷേകവും നടത്തി. ശേഷം അയ്യപ്പന്‍റെ പ്രിയപ്പെട്ട അഭിഷേകമായ പുഷ്പാഭിഷേകത്താല്‍ പൂമൂടല്‍ നടത്തി.

 ആനന്ദ് പ്രഭാകറിന്റെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെയും തലപൊലിയുടെയും  അകമ്പടിയോടെ ബിജു കൃഷ്ണന്‍ സ്വാമി തലയില്‍ ഏറ്റിക്കൊണ്ടുവന്ന തിരുവാഭരണ ഘോഷയാത്രയെ, ശാസ്ത്രാ  സൂക്തം ഉരുക്കഴിച്ച്, ആരതി ഉഴിഞ്ഞ് അനുരാഗ് ഗുരുക്കള്‍ സ്വീകരിച്ച്, തിരുവാഭരണപ്പെട്ടി സന്നിധാനത്തില്‍ എത്തിച്ചു. തുടര്‍ന്നു തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിക്ക് പുഷ്പാഭിഷേകവും,  മുന്നിൽ പടിപൂജയും, നമസ്കാര മന്ത്രങ്ങളും,  അഷ്‌ടോത്തര അര്‍ച്ചനയും, ദീപാരാധനയും, മന്ത്രപുഷപവും, സാമവേദ പാരായണവും, ഉറക്കുപാട്ടും, ഹരിവരാസനവും പാടി നട അടച്ചു. ശേഷം ഷിക്കാഗോ ഗീതാമണ്ഡലം സ്ത്രീ ശക്തി കുടുംബാംഗങ്ങള്‍ ഹരിവാരസനം തിരുവാതിര കാണിക്കയായി സമര്‍പ്പിച്ചു. അതിനുശേഷം നടന്ന  മഹാ പ്രസാദത്തോടെ ഗീതാമണ്ഡലം മകരവിളക്ക് പൂജകള്‍ക്ക് സമാപനം ആയി.

geetha_pic7

തുടര്‍ന്ന് ഷിക്കാഗോ ഗീതാമണ്ഡലം പ്രസിഡന്റ് ജയ് ചന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന അയ്യപ്പ സമാഗമ സമ്മേളനം കെ എച്ച് എന്‍ എ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ രാജേഷ്കുട്ടി ഉദ്ഘാടനം ചെയ്തു. സുരേന്ദ്രന്‍ നായര്‍ തിട്ടമംഗലം മുഖ്യ പ്രഭാഷണം നടത്തി. കെ എച്ച് എന്‍ എ അധ്യക്ഷന്‍ ഡോക്ടര്‍ സതീശ് അമ്പാടി, കെ എച്ച് എന്‍ എ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് കൊച്ചുണ്ണി, കെ എച്ച് എന്‍ എ ട്രസ്റ്റീ ബോര്‍ഡ് അംഗം രാധാകൃഷ്ണന്‍, കെ എച്ച് എന്‍ എ മുന്‍ ജനറല്‍ സെക്രട്ടറി ഗണേഷ് നായര്‍, മറ്റ് കെ എച്ച് എന്‍ എ ഭാരവാഹികളും ആശംസകള്‍ അര്‍പ്പിച്ചു. തദവസരത്തില്‍ ജയ് ചന്ദ്രന്‍, യുവ കവി  മഹേഷ് കൃഷ്ണനെ ആദരിച്ചു.

ഈവര്‍ഷത്തെ മകരവിളക്ക് പൂജ സ്‌പോണ്‍സര്‍ ചെയ്ത ജയ്ചന്ദ്രനും കുടുബത്തിനും, അയ്യപ്പ പൂജകള്‍ കൃത്യമായ നടത്തിയ പ്രധാന പുരോഹിതനായ ബിജു കൃഷ്ണന്‍ സ്വാമികള്‍ക്കും, സഹകാര്‍മികനായി പ്രവര്‍ത്തിച്ച അനുരാഗ് ഗുരുക്കള്‍ക്കും, രവി ദിവാകരന്‍,  ശിവപ്രസാദ് പിള്ള എന്നിവര്‍ക്കും, ഭജനകള്‍ക്ക് നേതൃത്വം നല്‍കിയ ശ്രീസജി പിള്ള, രശ്മി മേനോന്‍ എന്നിവര്‍ക്കും, ഗീതാമണ്ഡലം സ്പിരിച്വല്‍ ലീഡര്‍ ആനന്ദ് പ്രഭാകര്‍, മറ്റ് എല്ലാ അയ്യപ്പ പൂജകളും സ്‌പോണ്‍സര്‍ ചെയ്ത ഭക്തര്‍ക്കും,  ഭക്തിഗാനമേള സംഘടിപ്പിച്ച സായ് ഗ്രൂപ്പിനും, ഈവര്‍ഷത്തെ അയ്യപ്പ പൂജകളില്‍ പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും, ഈവര്‍ഷത്തെ അയ്യപ്പ പൂജകള്‍ വന്‍ വിജയമാക്കാന്‍ സഹായിച്ച എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും ജനറല്‍ സെക്രട്ടറി ബൈജു എസ് മേനോന്‍ നന്ദി അറിയിച്ചു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com