ADVERTISEMENT

കലിഫോർണിയ ∙ സിലിക്കൺവാലി ഇന്ത്യൻ ലയൺസ് ക്ലബും മ്യൂസിക്ക് ഇന്ത്യാ ഫൗണ്ടേഷനും സംയുക്തമായി ന്യൂഈയർ ജനുവരി 18ന് ആഘോഷിക്കും. മിൽപിറ്റാസ് (സിലിക്കോൺവാലി) പിസ്റ്റാ ഹൗസ് ബാങ്കറ്റ് ഹാളിൽ ജനുവരി 18 ന് 5.30ന് ആഘോഷപരിപാടികൾ നടക്കും. 

ഇംഗ്ലീഷ്,ഹിന്ദി, മലയാളം ഭാഷകളിലെ ഗാനങ്ങൾ ഉൾപ്പെടുത്തി 2 മണിക്കൂർ നീണ്ടു നിൽക്കുന്ന ഗാനമേള, റെഡ്ഡ് ചില്ലീസ് റസ്റ്റോറന്റ് നൽകുന്ന വിഭവ സമൃദ്ധമായ ഡിന്നർ‍, ഡാൻസ് പരിപാടികളും ആഘോഷങ്ങൾക്കു മാറ്റ്കൂട്ടും.

ആഘോഷപരിപാടികളിൽ നിന്നും ലഭിയ്ക്കുന്ന പണം റൈസ് എഗൻസ്റ്റ് ഹങ്കർ തുടങ്ങിയ ജനോപകാരപ്രദമായ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിയ്ക്കുമെന്ന് ലയൺസ് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com