ADVERTISEMENT

ടാമ്പാ/ഫ്ലോറിഡാ ∙ കോലഞ്ചേരി, പട്ടിമറ്റം പാലിയത്ത് വർക്കി കോരത് (93) ഫ്ലോറിഡയിൽ അന്തരിച്ചു. മലയാളി അസോസിയേഷന്‍ ഓഫ് സെ‌ന്‍ട്രൽ ഫ്ലോറിഡയുടെ മുന്‍ പ്രസിഡന്റായിരുന്നു. ഫൊക്കാനയുടെ മുൻ പ്രസിഡന്റായിരുന്ന കമാന്‍ഡര്‍ ജോര്‍ജ് കോരതിന്റെ പിതാവാണ്.  

മറ്റുമക്കൾ: പീറ്റര്‍ കോരത്, ശൈനോ വര്‍ഗീസ്, സാജല്‍ കോരത്, ചാൾസ് കോരത്. ദീനാമ്മ ജോര്‍ജ്, ജസി പീറ്റര്‍, പത്രോസ് വറുഗീസ്, മിനി സാജന്‍, ജയമോള്‍ ചാള്‍സ് എന്നിവര്‍ മരുമക്കളുമാണ്. 

ജനുവരി 12 ഞാറാഴ്ച വൈകുന്നേരം 4 മുതലൽ 8 വരെ ടാമ്പാ മാർ ഗ്രീഗോറിയോസ് സിറിയൻ ഓർത്തഡോക്‌സ്‌ പള്ളിയിൽ വച്ച് പൊതുദർശനവും തിങ്കളാഴ്ച  രാവിലെ 10 മണിക്ക് സൺസെറ്റ് ഫ്യൂണറൽ ഹോമിൽ വച്ച് അഭിവന്ദ്യ എൽദോ മാർ തീത്തോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ ശവസംസ്കാര ശുശ്രുഷയും നടത്തും.

വാർത്ത ∙ ജോർജി വർഗീസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com