ADVERTISEMENT

ലൊസാഞ്ചൽസ് ∙ ലൊസാഞ്ചൽസിൽ നിന്നും ചൈനയിലേക്ക് പുറപ്പെട്ട യാത്രാവിമാനം എഞ്ചിൻ തകരാറു കണ്ടെത്തിയതിനെ തുടർന്ന് അടിയന്തിരമായി  തിരിച്ചിറക്കേണ്ടി വന്നതിനാൽ വിമാനത്തിന്റെ ഭാരം കുറക്കുന്നതിന് പുറംന്തള്ളിയ ഇന്ധനം വിമാനത്താവളത്തിന്റെ 19 മൈൽ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന വിവിധ സ്കൂളുകളുടെ പരിസരത്ത് പതിച്ചു. വിദ്യാർഥികൾ ഉൾപ്പെടെ 60 പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

 

കാര്യമായി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട ചുരുക്കം ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരേയും സ്കൂൾ പരിസരത്തുവച്ചു തന്നെ പ്രാഥമിക ചികിത്സ നടത്തി. സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട ഉടനെ ഹസാർഡ്സ് മെറ്റീരിയൽ ടീം (HAZARDOVS MATERIAL TEAM) സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.

jet-fuel-kids-school-exlarge-gif

 

ഫ്ളൈറ്റ് 89 വിമാനം അടിയന്തിരമായി സുരക്ഷിതത്വത്തോടെ വിമാനത്താവളത്തിൽ തിരിച്ചിറങ്ങിയതായി ഫെഡറൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.

 

അടിയന്തിരഘട്ടത്തിൽ വിമാനത്തിന്റെ  ഭാരം കുറയ്ക്കുന്നതിന് ഇന്ധനം പുറത്ത് കളയുന്നത് അപൂർവ്വമല്ല. 10,000 അടി ഉയരത്തിലാണ് വിമാനം പറക്കുന്നതെങ്കിൽ പുറംതള്ളുന്ന ഇന്ധനം  ഭൂമിയിൽ പതിക്കുകയില്ല. എന്നാൽ വിമാനം 5000 അടി ഉയരത്തിൽ പറന്നതാണ് ഇന്ധനം സ്കൂൾ പരിസരങ്ങളിൽ പതിക്കുന്നതിനിടയായതെന്നും അധികൃതർ പറഞ്ഞു. എന്തായാലും വലിയൊരു അപകടം ഒഴിവായ ആശ്വാസത്തിലാണ് വിമാനതാവളാധികൃതർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com