ADVERTISEMENT

കേംബ്രിഡ്ജ് ∙  മാസച്യുസിറ്റ്സ് സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ഒരു സിറ്റിയുടെ മേയർ സ്ഥാനത്തേക്ക് മുസ്‌ലിം വനിതാ തിരഞ്ഞെടുക്കപ്പെട്ടു. സംബുൾ സിദ്ധിഖിയാണ് (31)  കേംബ്രിഡ്ജ് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടു തവണ സിറ്റി കൗൺസില്‍ അംഗമായിരുന്നു. 2017 ലായിരുന്നു ആദ്യമായി കൗൺസില്‍ അംഗമായി തിരഞ്ഞെടുത്തത്. സിറ്റി കൗൺസിൽ അധ്യക്ഷയായും സ്കൂൾ കമ്മിറ്റി അധ്യക്ഷയായും സിദ്ധിഖി ചുമതലകൾ വഹിക്കും.

അടുത്ത രണ്ടു വർഷം സിറ്റിയിലെ ജനങ്ങൾക്ക് അവർ ആഗ്രഹിക്കുന്നതെന്തോ അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകുക എന്ന് മേയറായി സത്യ പ്രതിജ്ഞ ചെയ്തശേഷം സംബുൾ അറിയിച്ചു. ജനുവരി ആറിനായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

സംബുൾ മേയറായി തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രചരണത്തിന്റെ ചുക്കാൻ പിടിച്ചിരുന്ന ഷോൺ കെന്നഡി ആഹ്ലാദം പങ്കുവച്ചു. ഹെൽത്ത് കെയർ, ഹൗസിങ് എജ്യുക്കേഷൻ, ക്രിമിനൽ ആൻഡ് ലീഗൽ സിസ്റ്റം എന്നിവ കുറ്റമറ്റതാക്കുന്നതിന് പുതിയ മേയർക്കു കഴിയുമെന്ന് ജെറ്റ് പാക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ മൊഹമ്മദ്  മിസ്സോറി പ്രത്യാശ പ്രകടിപ്പിച്ചു.

രണ്ടു വയസ്സുള്ളപ്പോൾ പാക്കിസ്ഥാനിൽ നിന്നും മാതാപിതാക്കളോടൊപ്പമാണ് സംബുൾ അമേരിക്കയിൽ എത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com