ADVERTISEMENT

വാഷിംഗ്ടൺ ഡിസി ∙ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി യൂത്ത് കോൺഫറന്‍സ് പ്രതിനിധികൾ ഇടവക സന്ദർശനത്തിന്റെ ഭാഗമായി ജാക്സൺ ഹൈറ്റ് സെന്റ് മേരീസ് ഒാർത്തഡോക്സ് ഇടവക സന്ദർശിച്ചു. ജനുവരി അഞ്ചിൽ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. ജോൺ തോമസ് ടീം അംഗങ്ങളെ സ്വാഗതം ചെയ്യുകയും, കോൺഫറൻസിനുവേണ്ട സഹായ സഹകരണങ്ങൾ നൽകാൻ ഇടവകാംഗങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു.

parish-visit-2

ട്രഷറർ എബികുര്യാക്കോസ്, മാത്യു വർഗീസ്, സോഫി വിൽസൺ എന്നിവർ കോൺഫറൻസിനെ കുറിച്ചും റജിസ്ട്രേഷനെക്കുറിച്ചും, കോൺഫറൻസില്‍ പ്രസിദ്ധീകരിക്കുന്ന സുവനീറിനെ കുറിച്ചും വിവരണങ്ങൾ നൽകി. നിരവധി അംഗങ്ങൾ കോൺഫറൻസിലേയ്ക്ക് റജിസ്റ്റർ ചെയ്യുകയും, സുവനീറിലേയ്ക്ക് പരസ്യങ്ങള്‍ നൽകുകയും ചെയ്തു. കൂടാതെ അംഗങ്ങള്‍ ഗ്രാന്റ് സ്പോൺസർഷിപ്പ് എടുക്കുകയും ചെയ്തു. ഇടവകയിൽ നിന്നും നല്‍കിയ എല്ലാ സഹായ സഹകരണങ്ങൾക്കും ഫിനാൻസ് ചെയർ ചെറിയാൻ പെരുമാൾ നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com