ADVERTISEMENT

ഹൂസ്റ്റൺ ∙ കേരളാ റൈറ്റേഴ്സ് ഫോറം യുഎസ്എ 2020 ജനുവരി 19 ഞായറാഴ്ച സ്റ്റാഫോർഡിലെ കേരളാ കിച്ചണിൽ സമ്മേളിച്ചു, ലോക ആരോഗ്യ സംഘടന പ്രഖ്യാപിച്ച 2020 നഴ്സുമാരുടെ വർഷത്തിന്റെ ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു. 

മേരി കുരവയ്ക്കൽ തന്റെ നഴ്സിങ് ജീവിതത്തിൽ നിന്നും പറിച്ചെടുത്ത ഒരു സംഭവകഥ 'നിസ്സഹായത' എന്ന ശീർഷകത്തിൽ അവതരിപ്പിച്ചു. മറുനാടൻ നഴ്സുമാരുടെ സമർപ്പണവും സഹനജീവിതവും ത്യാഗങ്ങളും തങ്ങളുടെ നാട്ടിലുള്ള കുടുംബാംഗങ്ങളെ രക്ഷിക്കുവാനുള്ള പരിശ്രമങ്ങളും അവർ സ്വന്തം നാടിനും അമേരിക്കയ്ക്കും നൽകിയ സേവനങ്ങളും ചർച്ചയിൽ പങ്കെടുത്തവർ എടുത്തു കാട്ടി. 

kerala-writers-forum-2

തുടർന്ന് തിരുവനന്തപുരം ലൊയോളാ സ്ക്കൂൾ മുൻ പ്രിൻസിപ്പലും ഇപ്പോൾ ഹൂസ്റ്റണിൽ സ്ഥിര താമസക്കാരനുമായ ടോം വിരുപ്പൻ തന്റെ 'ഗ്രാമീണം' എന്ന കവിത ഈണത്തിൽ പാടി അവതരിപ്പിച്ചു.

യോഗത്തിൽ ഡോ. മാത്യു വൈരമൺ അധ്യക്ഷത വഹിച്ചു.  യുവജനങ്ങളെ ഫോറത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഡോ സണ്ണി എഴുമറ്റൂർ സാഹിത്യ സമ്മേളനത്തിന്റെ  മോഡറേറ്റർ ആയിരുന്നു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോൺ മാത്യു, എബ്രഹാം തെക്കേമുറിയെ ആദരിച്ചു സംസാരിച്ചു. മലയാളം സൊസൈറ്റിയുടെ ലൈബറി വികസിപ്പിക്കുന്നതോടൊപ്പം ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ഒരു മലയാള പുസ്തകശേഖരം തുടങ്ങുന്നതാണെന്നും പ്രസ്താവിച്ചു. എജ്യുക്കേഷണൽ കോ-ഓർഡിനേറ്റർ മാത്യു നെല്ലിക്കുന്ന് ഫോറത്തിന്റെ പുതിയ പുസ്തകം രണ്ടു മാസത്തിനകം തയാറാകുമെന്ന് അറിയിച്ചു. 

സാഹിത്യ ചർച്ചയിൽ ഷാജി പാംസ് ആർട്ട്, മാത്യു കുരവയ്ക്കൽ, ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്ന്, കുര്യൻ മ്യാലിൽ, ജോസഫ് പൊന്നോലി, ജോസഫ് ജേക്കബ്, ടി.ജെ. ഫിലിപ്പ്, മാത്യു നെല്ലിക്കുന്ന്, ജോൺ മാത്യു എന്നിവർ സജീവമായി പങ്കെടുത്തു സംസാരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com