ADVERTISEMENT

മിഷിഗൻ ∙ അമേരിക്കയിലെ സുപ്രസിദ്ധ ടെലി ഇവാഞ്ചലിസ്റ്റ് ജാക് ലിയൊ വാൻ ഇംപി അന്തരിച്ചു.ജനുവരി 18 നായിരുന്നു എൺപത്തിയെട്ടുകാരനായ ജാക് ലിയൊയുടെ അന്ത്യമെന്ന് ജാക്‌വാൻ ഇംപി മിനിസ്ട്രീസ് ഇന്റർ നാഷണൽ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. 70 വർഷത്തെ മിഷനറി പ്രവർത്തനങ്ങൾക്കുശേഷം രക്ഷിതാവിന്റെ സന്നിധിയിലേക്ക് സ്വാഗതം ചെയ്യപ്പെട്ടുവെന്നാണ് ജാക്‌ ലിയൊയുടെ മരണത്തെകുറിച്ച് പ്രസ്താവനയിൽ ചൂണ്ടികാണിച്ചിരുന്നത്.

 

1931 ഫെബ്രുവരി 9ന് മിഷിഗൻ ഫ്രീപോർട്ടിലായിരുന്നു ജാക് ലിയോവിന്റെ ജനനം. ഡിട്രോയ്റ്റ് ബൈബിൾ സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. മിഷൻ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം ജെവിഐഎം സ്ഥാപകൻ കൂടിയാണ്.

 

ബൈബിൾ ശരിയായി വ്യാഖ്യാനിക്കുവാൻ കഴിഞ്ഞിരുന്ന ചുരുക്കം ചില ടെലി ഇവാഞ്ചലസിറ്റുകളിൽ ഒരാളായിരുന്നു ജാക്.  വാക്കിംഗ് ബൈബിൾ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ബൈബിളിന്റെ കിംഗ് ജയിംസ് വേർഷൻ മനപാഠമാക്കിയ വ്യക്തി കൂടിയായിരുന്നു ജാക്. എല്ലാ ആഴ്ചയിലും തുടർച്ചയായി അര മണിക്കൂർ നീണ്ടു നിൽക്കുന്ന ടെലിവിഷൻ സീരീസ് ലോകമെമ്പാടുമുള്ള ജനങ്ങളെ ആകർഷിച്ചിരുന്നു. റിട്ടയേർഡ് പോപ് ബനഡിക്ടിന്റെ ജീവിതത്തെ പലപ്പോഴും ജാക് തന്റെ സന്ദേശത്തിൽ ചൂണ്ടികാണിച്ചിരുന്നു. ലോകമെമ്പാടുമുള്ള 7.6 ബില്യൻ ജനങ്ങൾ ജാകിന്റെ സന്ദേശം ശ്രവിച്ചിരുന്നതായി ഭാര്യ ഡോ.  റെക്സല്ലമെ ഷെൽട്ടൻ പറ‍ഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com