ADVERTISEMENT

വാഷിങ്ടൻ  ∙ പ്രസിഡന്റ്‌ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിന് ഡമോക്രറ്റുകൾക്കു സെനറ്റിൽ ആദ്യ പരാജയം. ട്രംപിനെതിരെ കൂടുതല്‍ തെളിവുകള്‍ അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. 47 നെതിരെ 53 വോട്ടുകള്‍ക്കാണു പ്രമേയം പരാജയപെട്ടത്‌. അതേസമയം തെളിവുകള്‍ മൂടിവയ്ക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നതെന്ന് ഡമോക്രാറ്റുകള്‍ ആരോപിച്ചു.

പ്രമേയം തള്ളിയതോടെ ട്രംപിനെതിരായ കുറ്റവിചാരണയില്‍ സെനറ്റില്‍ പുതിയ തെളിവുകള്‍ ഒന്നും അവതരിപ്പിക്കാന്‍ കഴിയില്ല. പുതിയതായി സാക്ഷികളെ വിളിച്ച് വരുത്തി വിചാരണയുമായി മുന്നോട്ട് പോകുന്നതിനും ഡമോക്രാറ്റുകള്‍ക്ക് കഴിയില്ല. ട്രംപിനെ സംബന്ധിച്ചടുത്തോളം ഇത് വലിയ ആശ്വാസമാണ്.

mcconnell-schumer-jumbo

ട്രംപിന്‍റെ ഡിഫെന്‍സ് സെക്രട്ടറി, ചീഫ് ഓഫ് സ്റ്റാഫ് എന്നിവരെ വിളിച്ച് വരുത്തി വിചാരണ ചെയ്യണമെന്ന ആവശ്യമാണ്‌ ഡമോക്രാറ്റുകള്‍ മുന്നോട്ട് വച്ചത്.  സെനറ്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ട്രംപ് തെളിവുകള്‍ മൂടിവെയ്ക്കുകയാണെന്ന് ഡമോക്രാറ്റുകള്‍ കുറ്റപെടുത്തുന്നു.

സെനറ്റില്‍ ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്സിനാണ് ഭൂരിപക്ഷം. അതുകൊണ്ട് തന്നെ ഇംപീച്ച്മെന്‍റ് പ്രമേയം പാസാകുന്നതിന് സാധ്യതയില്ല. എന്നാല്‍ വീണ്ടും പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറെടുക്കുന്ന ട്രംപിനെതിരെ ഈ വിഷയം ആയുധമാക്കാനാണ് ഡമോക്രാറ്റുകളുടെ നീക്കം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com