ADVERTISEMENT

ഫിലഡല്‍ഫിയ ∙ ഫിലഡല്‍ഫിയായില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സിസി കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ പെന്‍സിന്‍വാനിയായുടെ നേതൃത്വത്തില്‍ റിപ്പബ്ലിക്ക് ഡേ ആഘോഷത്തിനായിട്ടുള്ള പ്രാരംഭ നടപടികള്‍ നടക്കുന്നു. മുഖ്യാതിഥിയായി വി. ടി. ബല്‍റാം എംഎൽഎയ്ക്കൊപ്പം പെന്‍സിന്‍വാനിയ ജി.ഒ.പി. റപ്രസന്‍ററ്റീവ് മാര്‍ട്ടീനാ വൈറ്റും സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സെബാറ്റിനാ തുടങ്ങി ഉന്നതവ്യക്തികള്‍ പങ്കെടുക്കും.

ജനുവരി 17ന് കൂടിയ ചാപ്റ്റര്‍ യോഗത്തിൽ പ്രസിഡന്‍റ് സന്തോഷ് ഏബ്രഹാം, സെക്രട്ടറി ഷാലു പുന്നൂസ്, നാഷനല്‍ പ്രസിഡന്‍റ് ജോബി ജോര്‍ജ്ജ്, ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍, വൈസ് പ്രസിഡന്‍റ് അലക്സ് തോമസ് എന്നിവർ വ്യത്യസ്ത വിഷയങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു. ഇന്ത്യക്കാരുടെ ജീവിത രീതിയിലുണ്ടായ മാറ്റങ്ങൾ, രാജ്യം കൈവരിച്ച വ്യാപാര പുരോഗതി, കയറ്റുമതി രംഗത്തെ വളർച്ച, സൈനിക ശക്തി തുടങ്ങിയ വിഷയങ്ങള്‍ ഇവർ അവതരിപ്പിച്ചു.

26 നു ഞായറാഴ്ച 4.30 ക്രിസ്തോസ് മാര്‍ത്തോമ്മ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടത്തുന്ന ആഘോഷ ചടങ്ങുകളിലേക്ക് അമേരിക്കന്‍ മലയാളി പ്രവാസികളെ സസന്തോഷം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ജീമോന്‍ ജോര്‍ജ്ജിന്‍റെ നേതൃത്വത്തിലും കുറിയാക്കോസ് വര്‍ഗ്ഗീസ്, ലിബിന്‍ തുടങ്ങിയവരുടെ സഹകരണത്തോടുകൂടി വിവിധ കലാപരിപാടികള്‍ അരങ്ങേറും. നിമ്മി ദാസിന്‍റെ ഭരതം ഡാന്‍സ് അക്കാദമിയുടെയും ബേബി നടവനാലിന്‍റെ മാത ഡാന്‍സ് അക്കാദമിയുടെയും പ്രത്യേകം നൃത്തവേദിയുടെ പ്രകടനങ്ങളും അണിയറയില്‍ ആരംഭിച്ചു. അനേകം യുവകലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന പരിപാടികള്‍ പല വേദികളിലും പ്രേക്ഷകരുടെ പ്രശംസ കരസ്ഥമാക്കിയിട്ടുണ്ട്. ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നവർക്കു ഭക്ഷണം ഒരുക്കും.

യോഗത്തിൽ ഇന്ത്യക്കായി പോരാടിയ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അടക്കമുള്ള നേതാക്കളെ അനുസ്മരിച്ചു. റിപ്പബ്ലിക്ക് ദിനാഘോഷം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: കുര്യന്‍ രാജന്‍: 610-457-5868.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com