ADVERTISEMENT

ലൊസാഞ്ചലസ് ∙ കലിഫോർണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) പ്രസിഡന്റായി വിനോദ് ബാഹുലെയനെയും സെക്രട്ടറിയായി സുനിൽ രവീന്ദ്രനെയും വീണ്ടും  തിരഞ്ഞെടുത്തു. ജനുവരി  ഇരുപത്തിയഞ്ചിന്  ലേക്ക് വൂഡിലെ ഹൂവർ മിഡിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷിക പൊതുയോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. 

വൈകിട്ടു മൂന്നുമണിക്ക് ചേർന്ന പൊതുയോഗത്തിൽ സെക്രട്ടറി സുനിൽ രവീന്ദ്രൻ വാർഷിക റിപ്പോർട്ടും ട്രഷറർ രമ നായർ കണക്കും പത്മനാഭ അയ്യർ സാംസ്‌കാരിക കേന്ദ്രത്തിന്റെ നിർമാണ പുരോഗതിയും അവതരിപ്പിച്ചു. സാംസ്‌കാരിക കേന്ദ്രത്തിന്റെ അസറ്റ്‌ മെമ്പർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ ഡയറക്ടർ രവി വെള്ളത്തേരി വിതരണം ചെയ്‌തു. പന്ത്രണ്ടു പേരടങ്ങിയ ഭരണ സമിതിയെയും യോഗം തിരഞ്ഞെടുത്തു. 

തുടർന്നു വൈകിട്ട് അഞ്ചു മുതൽ പത്തുവരെ നടന്ന കുടുംബ സംഗമം മുതിർന്ന അംഗം ഹരികുമാർ ഉദ്ഘാടനം ചെയ്തു.  രാമപ്രസാദിന്റെ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ നിരവധി കലാ പരിപാടികളും അവതരിപ്പിക്കപ്പെട്ടു.  

വിനോദ് ബാഹുലേയൻ സ്വാഗതവും സുനിൽ രവീന്ദ്രൻ നന്ദിയും പറഞ്ഞു. പരിപാടികൾ വിജയിപ്പിച്ചവർക്കും  സാംസ്കാരികകേന്ദ്രത്തിന്റെ നിർമാണത്തിനു സഹായിച്ചവർക്കും  ഡയറ്കടർ രവി വെള്ളത്തേരി നന്ദി അറിയിച്ചു. ഡോ. സിന്ധു പിള്ളയും സുരേഷ് എഞ്ചൂരും പരിപാടികൾ നിയന്ത്രിച്ചു.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com