ADVERTISEMENT

കാനഡ∙ ഇന്ത്യയിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന പൗരത്വഭേദഗതി നിയമത്തിനും പൗരത്വ റജിസ്ട്രേഷനും എതിരെ കാനഡയിലും പ്രതിഷേധം. പുരോഗമന മലയാളിസംഘടനയായ സമന്വയ കൾച്ചറൽ അസോസിയേഷന്റെ  നേതൃത്വത്തിൽ മിസ്സിസാഗാ സെലിബ്രേഷൻ സ്‌ക്വയറിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ കൊടുംതണുപ്പിനെ അവഗണിച്ച് നൂറുകണക്കിനു പേർ  അണിചേർന്നു. പൗരത്വ നിയമത്തിനെതിരെ റിപ്പബ്ലിക് ദിനത്തിൽ കേരളത്തിൽ ഉയരുന്ന മനുഷ്യച്ചങ്ങലയ്ക്കും രാജ്യമാകെ നടക്കുന്ന സമാനരീതിയിലുള്ള പ്രക്ഷോഭങ്ങൾക്കും  ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കാനഡയിലും മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്. 

പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ളവർ മനുഷ്യച്ചങ്ങലയിൽ കണ്ണികളായി. കാനഡയിലെ സാധാരണ രീതിയിലുള്ള പ്രക്ഷോഭങ്ങളിൽനിന്ന്  വ്യത്യസ്തമായ സമരരീതി കാഴ്ചക്കാർക്കും വേറിട്ട അനുഭവമായി. 

മനുഷ്യച്ചങ്ങലയ്ക്ക് മുന്നോടിയായി നടന്ന യോഗത്തിൽ സമന്വയ സെക്രട്ടറി പ്രദീപ് ചേന്നംപള്ളിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. പ്രസിഡന്റ് ഷാജേഷ് പുരുഷോത്തമൻ , സൂരജ് അത്തിപ്പറ്റ, അനീഷ് അലക്സ് എന്നിവർ സംസാരിച്ചു. രഞ്ജിത്ത് സൂരി, സാജു ഇവാൻസ്, ശരത് രമണൻ, ഹ്യുബർട്ട് ജെറോം, സയോണ സംഗീത്, സജിലാൽ, അരുൺദാസ് , സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com