ADVERTISEMENT

ന്യൂയോർക്ക് ∙ കേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ക്രിസ്മസ്–ന്യുഇയർ ആഘോഷങ്ങൾ വിപുലമായ പരിപാടികളോടുകൂടെ നടന്നു. യോങ്കേഴ്സിലെ ഗ്രിൻ ടോൺ ഐ വിൽ പബ്ലിക് ലൈബ്രറിയിൽ നിറഞ്ഞ സദസിന്റെ മുമ്പിൽ നടന്ന ചടങ്ങിൽ ജഡ്ജ് ജൂലി എ. മാത്യു മുഖ്യാതിഥി ആയിരുന്നു.

yonkers-xmas-1

അസംബ്ലിമാൻ നദീർ സയേഗ്, വെസ്റ്റ്ചെസ്റ്റർ കൗണ്ടി ലെജസ്‍ലേറ്റീവ് ജോസ് അൽവാർഡോ തുടങ്ങിയവർ പ്രസംഗിച്ചു. ഫാ. ഗീവർഗീസ് കോശി ക്രിസ്മസ് സന്ദേശവും ജോസ് അൽവാർഡോ പുതുവത്സര സന്ദേശവും നൽകി. സെക്രട്ടറി ബാബു ജോർജ് അതിഥികളെ സദസിന് പരിചയപ്പെടുത്തി.

yonkers-xmas-3

ശബരി– ജിഷാ ടീംമിന്റെ ശ്രുതിമധുരമായ ഗാനങ്ങൾ സദസിനെ പിടിച്ചു കുലുക്കി.  നാട്യമുദ്ര, സാത്‍വിക, ഡിഡിഎഫ്, എംജിഎം സ്റ്റഡി സെന്റർ എന്നീ നൃത്ത വിദ്യാലയങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച പരിപാടികൾ സദസിന്റെ പ്രശംസ പിടിച്ചുപറ്റി. ജിജി ഫിലിപ്പ് എംസി ആയിരുന്നു. പ്രസിഡന്റ് മോൻസി വർഗീസ് സ്വാഗതവും ട്രഷറർ കുര്യൻ പള്ളിയാങ്കൽ കൃതജ്ഞതയും രേഖപ്പെടുത്തി. 

yonkers-xmas-4

ജോസ് ഏബ്രഹാം, ജോയി ഇട്ടൻ, ശ്രീകുമാർ ഉണ്ണിത്താൻ, ഷീലാ ജോസഫ്, ലീല മാർട്ട്, ലൈസി അലക്സ്, സണ്ണി കല്ലൂപ്പാറ, റോയി ചെങ്ങന്നൂർ, പി. ജെ. തോമസ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ചിലെ കാരൾ സംഘമാണ് ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചത്.

yonkers-xmas-5
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com