ADVERTISEMENT

ഫീനിക്സ്∙ അരിസോണ മലയാളി എക്യുമെനിക്കൽ ഫെല്ലോഷിപ്പിന്റെ സംയുക്ത ക്രിസ്മസ് ആഘോഷം ഫീനിക്സിലുള്ള സെൻട്രൽ ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി അവതാരകരായ തോമസ് അപ്പ്രേമും മാരിയറ്റ് മാത്യുവും സ്വയം സദസ്സ്യർക്കു പരിചയപ്പെടുത്തിയതോടെ പരിപാടിക്ക് തുടക്കമായി 

റവ.ഫാ. ജയിംസ് നിരപ്പേലിന്റെ പ്രാരംഭ പ്രാർഥനയെ തുടർന്ന് ഫുഡ് കോഓർഡിനേറ്റർ രാജേഷ് മാത്യു സ്വാഗത പ്രസംഗം നിർവഹിച്ചു .പ്രസിഡന്റ് റെവ.ഫാദർ .ഷിൻടോ ഡേവിഡ് അധ്യക്ഷ പ്രസംഗത്തോടൊപ്പം പരിപാടിയുടെ ഉൽഘാടനവും നടത്തി. മുഖ്യ പ്രസംഗകനായ റവ.ഫാ. ഗീവർഗീസ് കൊച്ചുമ്മൻ ക്രിസ്മസ് സന്ദേശം നൽകി. വിവിധ ചർച്ചുകളുടെ കാരൾ ഗാനങ്ങൾ ശ്രവണ സുന്ദരമായിരുന്നു .

അവതരണ മികവുകൊണ്ട് തന്നെ എല്ലാ സ്കിറ്റുകളും നൃത്തങ്ങളും മനോഹരമായിരുന്നു. വിവിധ പള്ളികളിൽ നിന്നും പന്ത്രണ്ടാം ക്ലാസ്സ്‌ വിജയിച്ച കുട്ടികൾക്ക് റെവ.ഫാദർ ഷിന്ടോ ഡേവിഡ് ട്രോഫികൾ നൽകി ആദരിച്ചു . റെവ.ഫാദർ സജി മാർക്കോസിന്റെ നേതൃത്വത്തിൽ സ്തോത്ര കാഴ്ചയും ഉണ്ടായിരുന്നു . ട്രഷറർ കുരിയൻ എബ്രഹാം എല്ലാവർക്കും നന്ദി രേഖപ്പെടുത്തി . എല്ലാ വൈദീകരും ചേർന്നുള്ള പ്രാർത്ഥനക്കു ശേഷം മിഠായി പൊതിയുമായി ക്രിസ്മസ് പപ്പാ എത്തിയതോടെ കുട്ടികൾ ആഘോഷ തിമിർപ്പിലായി .

സന്നിഹിതരായിരുന്ന എല്ലാവർക്കും ഭക്ഷണ പൊതികളും വിതരണം ചെയ്തതോടെ അരിസോണ മലയാള എക്യുമെനിക്കൽ കൂട്ടായ്മ അണിയിച്ചൊരുക്കിയ ക്രിസ്മസ്  ആഘോഷം സമ്പന്നമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com