ADVERTISEMENT

വാഷിങ്ടൻ ഡിസി ∙ ട്രംപ് നടത്തിയ യൂണിയൻ അഡ്രസിൽ, വിതരണം ചെയ്ത പ്രസംഗത്തിന്റെ കോപ്പി പരസ്യമായി കീറി യുഎസ് ഹൗസ് സ്പീക്കറും ഡമോക്രാറ്റിക് പാർട്ടി നേതാവുമായ നാൻസി പെലോസി. ബുധനാഴ്ച ആരംഭിച്ച പ്രസംഗത്തിലുടനീളം ട്രംപ് ഗവൺമെന്റ് നടത്തിയ ക്ഷേമ പ്രവർത്തനങ്ങളെ പ്രശംസിച്ചതു ഒബാമ ഭരണകൂടത്തിന്റെ പരാജയങ്ങൾ ചൂണ്ടികാട്ടിയതും പെലോസിനെ പ്രകോപിപ്പിച്ചു. ഒന്നര മണിക്കൂർ നീണ്ടുനിന്ന പ്രസംഗത്തിന്റെ ഒടുവിൽ പ്രസിഡന്റും, വൈസ് പ്രസിഡന്റും, പോഡിയത്തിൽ നിൽക്കുമ്പോഴായിരുന്നു  പ്രസംഗത്തിന്റെ കോപ്പി കീറി നാൻസി പെലോസിയുടെ പ്രതിഷേധപ്രകടനം.

കീഴ്‌വഴക്കമനുസരിച്ചു അമേരിക്കൻ പ്രസിഡന്റിനെ പ്രസംഗത്തിനായി ക്ഷണിച്ച നാൻസി ഭവ്യമായായിരുന്നില്ല അഭിസംബോധന ചെയ്തത്. ട്രംപ് നാൻസിക്ക് ഹസ്തദാനം നൽകാതെ കടന്നു പോകുകയും ചെയ്തു.

trump-pelosi

അമേരിക്കയ്ക്ക് പ്രഥമ സ്ഥാനം നൽകുന്നതിനും അനധികൃത കുടിയേറ്റക്കാർക്കു ശക്തമായ മുന്നറിയിപ്പ് നൽകുന്നതിനും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ഗർഭച‍‌്ഛിചിദ്രത്തെ നിരുത്സാഹപ്പെടുത്തുന്നതിനും അമേരിക്കയ്ക്കെതിരെ ഭീഷിണി മുഴക്കുന്നവർക്ക് തിരിച്ചടി നൽകുന്നതിനും ഗവൺമെന്റ് പ്രതിജ്ഞ ബന്ധമാണെന്ന് ട്രംപ് പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com