ADVERTISEMENT

വാഷിങ്ടൻ ഡിസി ∙ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തു രാഷ്ട്രത്തോടായി പ്രസിഡന്റ് ട്രംപ് നടത്തിയ ഒന്നര മണിക്കൂർ നീണ്ടുനിന്ന യൂണിയൻ അഡ്രസിനു ശേഷം ട്രംപിന്റെ റേറ്റിങ്ങിൽ വൻ വർധന. ട്രംപ് പ്രസിഡന്റായതിനു ശേഷം ഇതുവരെ നടത്തിയ പ്രസംഗങ്ങളെ വിലയിരുത്തുമ്പോൾ, വർധിച്ച റേറ്റിങ്ങാണ് (49%) ട്രംപിന് ഇത്തവണ ലഭിച്ചത്. 

കഴിഞ്ഞ വർഷങ്ങളിലെ യൂണിയൻ അഡ്രസിനു ലഭിച്ച ടെലിവിഷൻ കാഴ്ചക്കാർ ഈ വർഷം ഇല്ലായിരുന്നുവെന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഈ പ്രസംഗത്തോടെ അടുത്ത തിരഞ്ഞെടുപ്പിൽ വൈറ്റ് ഹൗസിലേക്കുള്ള ട്രംപിന്റെ പ്രവേശനത്തിന് സാധ്യതകൾ വർധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ട്രംപ് നടത്തിയ പ്രസംഗം വളരെ കാര്യക്ഷമമായി തയാറാക്കിയതായിരുന്നു എന്നാണ് ഒബാമയുടെ മുൻ ഉപദേഷ്ടാവ് ഡേവിഡ് അക്സിലോർഡ് അഭിപ്രായപ്പെട്ടത്. പ്രസംഗത്തിൽ പരാമർശിച്ച എല്ലാ വിഷയങ്ങളും അടുത്തു നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

david-axelrod

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പ് നൽകിയപ്പോൾ തന്നെ, സ്ത്രീകൾക്കിടയിൽ നിലവിലുള്ള ചെറിയ ആശങ്കകളും സംശയങ്ങളും ദൂരികരിക്കുന്നതിനുള്ള നടപടികൾ കൂടി സ്വീകരിക്കുവാൻ തയാറായാൽ ട്രംപിന്റെ യശസ്സ് ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി അയോവയിൽ ട്രംപ് വിജയം ആഘോഷിച്ചപ്പോൾ, അയോവ ഡമോക്രാറ്റിക് കോക്കസിൽ ഉടലെടുത്ത വോട്ടിങ് ന്യൂനത പൊതുജനമധ്യത്തിൽ ഡമോക്രാറ്റിക് പാർട്ടിക്കേറ്റ വലിയ പരാജയമായിട്ടാണ് കണക്കാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com