ADVERTISEMENT

ഫിലഡല്‍ഫിയ∙ വി.ടി.ബല്‍റാം എംഎൽഎ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലീ ചാപ്റ്ററിന്‍റെ വാര്‍ഷിക പ്രവര്‍ത്തന കാര്യക്രമങ്ങള്‍ക്ക്  ഭദ്രദീപം തെളിച്ചു. രാഷ്ട്രീയ രംഗത്തും സാമ്പത്തിക മേഖലയിലും സാധാരണ പൗരസ്വൈര്യ ജീവിതനാ ള്‍വഴികളിലും കരിനിഴല്‍ കനക്കുന്ന സമകാലീന ഇന്ത്യന്‍ ഭൂമികയില്‍ പത്രങ്ങള്‍ക്കാണു ശക്തമായ ജനാഭിലാഷ ധ്വനികളുയര്‍ത്താനാവുക എന്നു വി.ടി.ബൽറാം വ്യക്തമാക്കി. 

ipcna-2

ഭാരതത്തില്‍ കാണാന്‍ കാത്തിരിക്കുന്ന പൗരാവകാശ നീതിരംഗങ്ങളിലെ ഉയിര്‍ത്തെണീപ്പിനെന്നപോലെയും,  കേരള പത്രപ്രവര്‍ത്തകര്‍ക്കും സാമൂഹിക രാഷ്ട്രീയ സേവകര്‍ക്കും മാധ്യമ പ്രവര്‍ത്തന പഠിതാക്കള്‍ക്കും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് അമേരിക്കയുടെ പ്രോത്സാഹനങ്ങള്‍, വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. 

ipcna-3

പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലീ ചാപ്റ്റര്‍ പ്രസിഡന്‍റ് ജോര്‍ജ് ഓലിക്കല്‍ അധ്യക്ഷനായിരുന്നു. പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷനല്‍ ട്രഷറര്‍ ജീമോന്‍ ജോര്‍ജ്, മുന്‍ നാഷണല്‍ പ്രസിഡന്‍റ്  മധു കൊട്ടാരക്കര, കഴിഞ്ഞ വര്‍ഷത്തെ ഫിലീ ചാപ്റ്റര്‍ പ്രസിഡന്‍റ് സുധാ കര്‍ത്താ, അലക്സ് തോമസ്, ജോസ് ആറ്റുപുറം,  മോഡി ജേക്കബ്, സന്തോഷ് ഏബ്രഹം, സാബൂ സ്കറിയാ, തോമസ് പോള്‍, ഫീലിപ്പോസ് ചെറിയാന്‍, ഫാ. ഫിലിപ്പ് മോഡയില്‍,  രാജന്‍ സാമുവേല്‍, ജോണ്‍ പണിക്കര്‍, റോണീ വറുഗീസ്, ജോര്‍ജ് കുട്ടി, ജേക്കബ് കോര എന്നിങ്ങനെ വിവിധ സംഘടനാ പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിച്ചു. 

ipcna-4

പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലീ ചാപ്റ്റര്‍ മുന്‍ പ്രസിഡന്‍റും നടപ്പു വര്‍ഷത്തെ സ്രെക്രട്ടറിയുമായ ഏബ്രാഹം മാത്യൂ സ്വാഗതവും പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലീ ചാപ്റ്റര്‍ മുന്‍ പ്രസിഡന്‍റും നടപ്പു വര്‍ഷത്തെ ജോയിന്‍റ് സ്രെക്രട്ടറിയുമായ ജോര്‍ജ് നടവയല്‍  നന്ദിയും പ്രകാശിപ്പിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com