ADVERTISEMENT

ന്യൂയോർക്ക് ∙അബ്ബാ ന്യുസ് നോർത്ത് അമേരിക്കയിലും പ്രവർത്തനം വ്യാപിപ്പിക്കുന്നു. അബ്ബാ ന്യുസ് നോർത്ത് അമേരിക്ക എന്ന പേരിൽ ആരംഭിച്ച പുതിയ സംരംഭം മാരാമൺ കൺവൻഷനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ഭദ്രാസന സ്റ്റാളിൽ വച്ച് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് ലോഗോ പ്രകാശനം ചെയ്ത്  ഉദ്ഘാടനം നിർവഹിച്ചു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപൻ ബിഷപ് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ആശംസകൾ നേർന്ന് സംസാരിച്ചു. അബ്ബാ ന്യുസ് പ്രവർത്തകരും വിശ്വാസികളും ചടങ്ങിൽ സംബന്ധിച്ചു.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ പ്രസിഡന്റ് റെജി ജോർജിന്റെ നേതൃത്വത്തിൽ മനു തുരുത്തിക്കാടൻ (ലോസ് ആഞ്ചലസ്‌), ടോം തരകൻ (സാൻഫ്രാൻസിസ്കോ), ജോർജി വർഗീസ് (ഫ്ലോറിഡ), ഫിലിപ്പ് മാത്യു (അറ്റ്ലാന്റാ), ജീമോൻ റാന്നി (ഹ്യുസ്റ്റൻ), ഷാജീ രാമപുരം (ഡാളസ്), അലൻ ജോൺ ചെന്നിത്തല (ഡിട്രോയിറ്റ്‌), ഐപ്പ് വർഗീസ് പരിമണം (ഷിക്കാഗോ), ജിജി ടോം, ലാജി തോമസ് (ന്യുയോർക്ക്), ഷിബു പി.തോമസ് (കണക്ടിക്കട്ട്), സജി വർഗീസ് (ന്യുജേഴ്‌സി), സന്തോഷ് എബ്രഹാം (ഫിലഡൽഫിയ), ജോർജ് സാം (വെർജീനിയ) എന്നിവർ നോർത്ത് അമേരിക്കയിലെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com