ADVERTISEMENT

മെയ്ൻ∙ ഇന്ത്യൻ അമേരിക്കൻ വംശജ സാറാ ഗിഡയൻ (49) യുഎസ് സെനറ്റിലേക്ക് മത്സരിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പു പ്രചാരണ ഫണ്ടിലേക്ക് കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ 3.5 മില്യൻ ഡോളർ സമാഹരിച്ചതായി റിപ്പോർട്ട്. മെയ്ൻ സംസ്ഥാന പ്രതിനിധിയും സഭാ സ്പീക്കറുമാണ് സാറാ.  

ഇപ്പോൾ നിലവിലുള്ള റിപ്പബ്ലിക്കൻ യുഎസ് സെനറ്റർ സൂസന്‍ കോളിൻസിനെതിരെയാണ് സാറാ മത്സരത്തിനിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനുശേഷം ഇതുവരെ 7.6 മില്യൻ ഡോളറാണ് തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് ലഭിച്ചിട്ടുള്ളത്. ഇതിൽ 2.77 മില്യൻ  ക്യാഷായിട്ടാണെന്നും പ്രസ്താവനയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.

sarah-gideon-2

സാറായ്ക്ക് എതിരായി മത്സരിക്കുന്ന സൂസൻ ഇതിനകം 8.6 മില്യൻ ഡോളറാണ് സമാഹരിച്ചിട്ടുള്ളത്. സൂസൻ മത്സരിക്കുന്നത് ഇത് അഞ്ചാം തവണയാണ്. മയിൻ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും സഞ്ചരിച്ചു ശക്തമായ ഒരു അടിത്തറ ഉണ്ടാക്കിയിട്ടുണ്ട്. മെഡിക്കെയ്ഡ്, പാരന്റ് ഹുഡ് എന്നിവയെ ശക്തമായി പിന്തുണക്കുന്ന സാറാ വളരെ പ്രതീക്ഷയിലാണ്. 

സ്ത്രീകളുടെ ശക്തമായ പിന്തണയും സാറാക്കുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി അവകാശപ്പെടുന്നു. മെയ്ൻ സംസ്ഥാന പ്രതിനിധിയായി  2018 ൽ മത്സരിച്ചപ്പോൾ വൻ ഭൂരിപക്ഷത്തോടെയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com