ADVERTISEMENT

ഫീനിക്‌സ്∙ കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കേരളത്തിലെത്തിയ ഡോ. സതീഷ് അമ്പാടി വിവിധ മേഖലകളിലെ പ്രമുഖരെ കണ്ട് ആശയവിനിമയം നടത്തി. വള്ളിക്കാവിലെത്തി മാതാ അമൃതാന്ദമയിയുടെ അനുഗ്രഹം തേടി.  സംഘടന രണ്ടു വര്‍ഷം കൊണ്ട് നടത്താനുദ്ദേശിക്കുന്ന പരിപാടികളെകുറിച്ച് വിശദീകരിച്ചു. 

കേന്ദ്രമന്ത്രി വി മുരളീധരന്‍, മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍, പാചക. വിദഗ്ദ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി എന്നിവരേയും നേരില്‍ കണ്ട് ആശയവിനിമയം നടത്തി. പ്രശസ്തമായ ചെറുകോല്‍പുഴ ഹിന്ദുമത കണ്‍വന്‍ഷനി നടന്ന രാജ്യാന്തര ഹൈന്ദവ നേതൃ സമ്മേളനത്തില്‍ അധ്യക്ഷം വഹിച്ചതും ഡോ. സതീഷ് അമ്പാടിയാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com