ADVERTISEMENT

വാഷിങ്ടൻ∙ മലങ്കര ഓർത്തഡോൿസ് സഭ നോർത്ത്  ഈസ്റ്റ്  അമേരിക്കൻ  ഭദ്രാസന ഫാമിലി  കോൺഫറൻസ്  കമ്മിറ്റി  അംഗങ്ങൾ  സിറാക്യൂസ്  സെൻറ്  തോമസ് ഓർത്തഡോൿസ്  ഇടവക  സന്ദർശിച്ചു സിറാക്യൂസ് സെന്റ് തോമസ് ഇടവകയിൽ  വിശുദ്ധ കുർബാനക്ക് ശേഷം  നടന്ന  യോഗത്തിൽ  വികാരി   ഫാ. എബി  പൗലോസ് ടീം അംഗങ്ങളെ  സ്വാഗതം ചെയ്യുകയും കോൺഫറസിനെക്കുറിച്ചും റജിസ്റ്റർ ചെയ്യുന്ന രീതികളെ  കുറിച്ചും വിവരണം നൽകി. കോൺഫറസിനു എല്ലാ സപ്പോർട്ടും നൽകണമെന്നും പറഞ്ഞു.

syracuse-2

ഫിനാൻസ് ചെയർ ചെറിയാൻ പെരുമാൾ കോൺഫറസിൽ  പങ്കെടുത്താൽ  ലഭിക്കാവുന്ന  നേട്ടങ്ങളെ കുറിച്ചും യുവജനങ്ങൾക്കും കുട്ടികൾക്കുമായി  ക്രമീകരിച്ചിട്ടുള്ള വിവിധ ക്ലാസുകളെ  കുറിച്ചും സംസാരിച്ചു. കൂടാതെ കോൺഫറസിൽ  പ്രസിദ്ധീകരിക്കുന്ന ആകർഷകമായ സുവനീറിനെക്കുറിച്ചും വിവരണം നൽകി. ഇടവക വികാരിയും  ചെറിയാൻ  പെരുമാളും  ചേർന്ന് റജിസ്‌ട്രേഷൻ  കിക്ക്‌ ഓഫ് നിർവഹിച്ചു. യോഗത്തിൽ  ഇടവക  ട്രസ്റ്റി, സെക്രട്ടറി എന്നിവർ  പങ്കെടുത്തു. നിരവധി അംഗങ്ങൾ റജിസ്റ്റർ ചെയ്യുകയും സുവനീറിലേക്കു പരസ്യങ്ങൾ നൽകുകയും ചെയ്തു.

syracuse-3

ഇടവകയിൽ നിന്നും നൽകിയ  എല്ലാ സഹായ സഹകരണങ്ങൾക്കും മാനേജിങ്  കമ്മിറ്റിയോടും, ഇടവകാംഗങ്ങളോടും ഉള്ള നന്ദി, കോൺഫറൻസ് കമ്മിറ്റി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com