ADVERTISEMENT

അരിസോന∙ സനാതന ധര്‍മ്മത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്ക ഏര്‍പ്പെടുത്തുന്ന ആര്‍ഷദര്‍ശന പുരസ്‌ക്കാര സമര്‍പ്പണം കോഴിക്കോട് നടത്തും.  പുരസ്‌ക്കാര തുക രണ്ടു ലക്ഷമായി ഉയര്‍ത്തിയതായി പ്രസിഡന്റ് ഡോ. സതീഷ് അമ്പാടി അറിയിച്ചു. ജനുവരിയില്‍ വിപുലമായ ചടങ്ങില്‍ പുരസ്‌ക്കാരം നല്‍കാനാണ് തീരുമാനം. വേദ സാഹിത്യത്തിന്റെ ധര്‍മ്മ സന്ദേശം തന്റെ രചനകളിലൂടെ പ്രതിഫലിപ്പിക്കുന്ന മലയാളി സാഹിത്യകാരനെ ദക്ഷിണയും പ്രശസ്തിപത്രവും നല്‍കി ആദരിക്കുന്നതാണ് ആര്‍ഷധര്‍മ്മ പുരസ്‌ക്കാരം. പ്രഥമ പുരസ്‌ക്കാരം മഹാകവി അക്കിത്തം അച്ചുതന്‍ നമ്പൂതിരിക്കായിരുന്നു.

പുരസ്ക്കാര സമര്‍പ്പണത്തിന്റെ പ്രാരംഭപ്രവര്‍ത്തികള്‍ ആരംഭിച്ചതായി ഡോ. സതീഷ് അമ്പാടി  അറിയിച്ചു.   കെഎച്ച്എന്‍എ സാഹിത്യ ഉപസമിതിയുടെ നേതൃത്വത്തിലാണ് പുരസ്‌കാര ചടങ്ങ് നടക്കുക.

രാജീവ് ഭാസ്‌ക്കരന്‍ ( ന്യൂയോര്‍ക്ക്) , നാരായണ്‍ നെത്തിലത്ത് ( അരിസോന), രാധാകൃഷ്ണന്‍ നായര്‍ ( ഷിക്കാഗോ),  സനല്‍ ഗോപി ( വാഷിങ്ടൻ ഡിസി),  സുരേന്ദ്രന്‍ നായര്‍ ( ഡിട്രോയിറ്റ്്), പി ശ്രീകുമാര്‍ ( തിരുവനന്തപുരം),കെഎച്ച്എന്‍എ പ്രസിഡന്റ് ഡോ സതീഷ് അമ്പാടി, സെക്രട്ടറി ഡോ സുധീര്‍ പ്രയാഗ, ട്രഷറര്‍ ഡോ ഗോപാലന്‍ നായര്‍ എന്നിവരാണ് ഉപസമിതി അംഗങ്ങള്‍.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com