ADVERTISEMENT

വെർജീനിയ ∙ വെർജീനിയായിൽ നിന്നും യുഎസ് ഹൗസ് പ്രതിനിധിയായി മത്സരിക്കുമെന്ന് ഇന്ത്യൻ അമേരിക്കൻ വംശജ മങ്ക അനറ്റ്മുല. വെർജീനിയായിൽ നിന്നും ആദ്യമായി യുഎസ് ഹൗസിലേക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജയാണ് മങ്ക. ഫെഡറൽ ഗവൺമെന്റ് ഡിഫൻസ് അക്വിസിഷൻ പ്രോഗ്രാം മാനേജ്മെന്റിലും പ്രവർത്തിച്ചിട്ടുണ്ട്.

 ഐവി ലീഗ് സ്കൂളിലേക്കുള്ള പ്രവേശനത്തിന് ഏഷ്യൻ വംശജർ അവഗണന നേരിടുന്നതിൽ പ്രതിഷേധിക്കുന്നതിന് മങ്ക മുൻ പന്തിയിലായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി വെർജീനിയ 11–ാം കോൺഗ്രഷണൽ ജില്ലയിൽ നിന്നാണ് മങ്ക മത്സരിക്കുന്നത്. ഇവിടെ ഏഴു ശതമാനം ഇന്ത്യൻ  വംശജർ ഉൾപ്പെടെ 17 ശതമാനം ഏഷ്യക്കാരാണുള്ളത്. ജനുവരി 26നായിരുന്നു നോമിനേഷൻ സമർപ്പണം.

manga-2

ഡമോക്രാറ്റിക് പാർട്ടി ശക്തി കേന്ദ്രമായ വാഷിങ്ടൺ ഡിസി ഫെയർ ഫാക്സ് കൗണ്ടി ഉൾപ്പെടുന്ന ഇവിടെ ശക്തമായ മത്സരമാണ് മങ്ക നേരിടുന്നത്. മെയ്ക്കിങ്ങ് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ എന്നതിന്റെ ചുരുക്ക പേരായ മങ്ക (MANGA) എന്ന് അറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഇവർ പറഞ്ഞു.

സ്ത്രീകൾക്ക് തുല്യാവകാശം, നികുതി വെട്ടിക്കുറക്കൽ, ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവയാണ് തന്റെ ലക്ഷ്യമെന്നു മങ്ക പറഞ്ഞു.

ആന്ധ്രയിൽ ജനിച്ച ഇവർ ചെന്നൈയിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും ആഗ്ര യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും നേടിയതിനുശേഷമാണ് അമേരിക്കയിൽ എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com