ADVERTISEMENT

വാഷിങ്ടൻ ഡിസി ∙ ജൂലൈ 15 മുതൽ18 വരെ ന്യൂജഴ്‌സിയിലെ അറ്റ്ലാൻറ്റിക് സിറ്റിയിൽ  നടക്കുന്ന  മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസ് ഫണ്ട്  ശേഖരണാർഥം ടീം  അംഗങ്ങൾ ക്ലിഫ്റ്റൺ സെൻറ് ഗ്രീഗോറിയോസ്  ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു.

ഫെബ്രുവരി 9 നു വിശുദ്ധ  കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. മാത്യു തോമസ്  ടീം അംഗങ്ങളായ സുവനീർ ചീഫ് എഡിറ്റർ  സോഫി വിൽ‌സൺ, ഭദ്രാസന കൗൺസിൽ അംഗം സജി  പോത്തൻ, കമ്മിറ്റി  അംഗം അജോയ് ജോർജ്, മത്തായി ചാക്കോ എന്നിവരെ  സ്വാഗതം ചെയ്തു.

fc-clifton-2

സജി പോത്തൻ, മത്തായി ചാക്കോ, അജോയ് ജോർജ് എന്നിവർ  കോൺഫറസിനെ  കുറിച്ചും റജിസ്ട്രേഷനെ  കുറിച്ചും, സുവനീറിലേക്കു നൽകാവുന്ന പരസ്യങ്ങളെകുറിച്ചും വിവരം നൽകി. സോഫി വിൽ‌സൺ  എല്ലാ  ഇടവകാംഗങ്ങളെയും കോൺഫറൻസിലേക്കു  ക്ഷണിച്ചു.

ഫാ. മാത്യു  തോമസും,  സോഫി വിൽസനും ചേർന്നു  റജിസ്‌ട്രേഷൻ കിക്ക്‌ ഓഫ് നിർവഹിച്ചു. ഇടവകയിൽ  നിന്നും  നിരവധി അംഗങ്ങൾ  കോൺഫറസിലേക്ക് റജിസ്റ്റർ  ചെയ്യുകയും സുവനീറിലേക്കു  പരസ്യങ്ങൾ  നൽകുകയും  ചെയ്തു. മലങ്കര  അസോസിയേഷൻ  അംഗം മനു ജോർജ്, ഇടവകയുടെ  സെക്രട്ടറി വർഗീസ്  പി. മത്തായി, ട്രസ്റ്റി ബിജു  കൊട്ടാരത്തിൽ  എന്നിവരും യോഗത്തിൽ  പങ്കെടുത്തു. ഇടവകയിൽ  നിന്നും നൽകിയ സഹായ സഹകരണത്തിന്  കോൺഫറൻസ് കമ്മിറ്റി നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com