ADVERTISEMENT

ഫ്ലോറിഡാ ∙ ഫ്ലോറിഡാ ഡിസ്നി വേൾഡിനു സമീപമുള്ള നാഷണൽ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലംഗങ്ങൾ മരിക്കുകയും രണ്ടു പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഫെബ്രുവരി 18 ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന മിനിവാൻ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ജോസഫൈൻ ( 76 ), മകൾ ജൂലി സ്മിത്ത് (41) കൊച്ചു മകൾ സ്ക്കാർലറ്റ് സ്മിത്ത് (5) എന്നിവർ സംഭവ സ്ഥലത്തു വച്ചും മറ്റൊരു കൊച്ചുമകൻ ജാക്സൺ സ്മിത്ത് (11) ആശുപത്രിയിൽ വച്ചും മരിച്ചതായി ഫ്ലോറിഡാ ഹൈവേ പെട്രോൾ വക്താവ് അറിയിച്ചു.

ഇതേ വാനിലുണ്ടായിരുന്ന രണ്ടു കുട്ടികൾ ഷാലി സ്മിത്ത് (10), സ്കയ്‌ലർ സ്മിത്ത് (5) എന്നിവരെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ആശുപത്രിയിൽ നിന്നു വിട്ടയച്ചു

mass-accident

അതിവേഗത്തിൽ സഞ്ചരിച്ചിരുന്ന പിക്ക്പ് ട്രക്ക് മിനിവാനിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാൻ തലകീഴായി മറിഞ്ഞു.  ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മിനി വാനിലുണ്ടായിരുന്ന ഒരാളൊഴികെ എല്ലാവരും സീറ്റ് ബൽറ്റ് ധരിച്ചിരുന്നു. എട്ടു പേർ ഉൾപ്പെടുന്ന കുടുംബത്തിലെ രണ്ടു പേർ ഷെയ്ൻ സ്മിത്ത് (43), വില്യം ഫെയ് (76) എന്നിവർ അപകടനില തരണം ചെയ്തതായി ആശുപത്രി വക്താവ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com