ADVERTISEMENT

ബാൾട്ടിമോർ∙  അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ കാപ്പിറ്റൽ റീജിയൻ കൺവൻഷൻ കൺവീനറായി മാത്യു വർഗീസിനെ(ബിജു ) തിരഞ്ഞെടുത്തു .ഫോമയുടെ തുടക്കം മുതൽ  റീജിയൻ തലത്തിലും നാഷണൽ ലെവലിലും സജീവമായി പ്രവർത്തിച്ച മാത്യു വർഗീസ് യുവജനങ്ങളുടെ കായിക രംഗത്തെ കഴിവുകൾ പ്രോത്സാഹിപ്പിക്കുവാൻ പ്രവർത്തിച്ചു .ഫോമയുടെ നേതൃത്വത്തിൽ കാപ്പിറ്റൽ റീജിയന്റെ കീഴിൽ ക്രിക്കറ്റ് ടൂർണമെന്റും ന്യൂയോർക്കിൽ  മലയാളി ക്രിക്കറ്റ് ക്ലബ്ബിനും തുടക്കം കുറിച്ചു. കൈരളി ഓഫ് ബാൾട്ടിമൂറിന്റെ ഇപ്പോഴത്തെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന മാത്യു വർഗീസ്  ഫോമയുടെ ഭാവി വാഗ്ദാനം കൂടിയാണ് .

 

റീജിയനുകൾ ശക്തിപ്പെട്ടുവെങ്കിൽ മാത്രമേ ഫോമയുടെ ശക്തി അമേരിക്കയിൽ മുഴുവൻ വ്യാപിക്കുകയുള്ളത് . റീജിയനുകളിൽ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുകയും ,റീജിയൻ തലങ്ങളിലുള്ള പ്രവർത്തനത്തിലൂടെ യുവജനങ്ങളെ ഫോമയുടെ നേതൃത രംഗത്തേക്ക് കൊണ്ടുവരുന്നതിലാണ് ഫോമാ തുടങ്ങിയ കാലം മുതൽ ശ്രദ്ധിക്കുന്നതു. ക്യാപിറ്റൽ റീജിയന്റെ  കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട മാത്യു വർഗീസിനു(ബിജു ) എല്ലാ വിധ ആശംസകളും നേരുന്നതായി  പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ  ,ജനറൽ സെക്രട്ടറി ജോസ് എബ്രഹാം ,ട്രഷറർ ഷിനു ജോസഫ് ,  വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ് മാത്യു ,ജോയിന്റ് സെക്രട്ടറി സജു ജോസഫ് ,ജോ .ട്രഷറർ ജെയിൻ കണ്ണച്ചാൻ പറമ്പിൽ തുടങ്ങിയവർ അറിയിച്ചു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com