ADVERTISEMENT

ന്യൂയോർക്ക് ∙ എംപയർ റീജിയണിന്റെ കൺവെൻഷനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഫോമാ 2020 സ്ഥാനാർഥി സംഗമവും സംവാദവും’ മേയ് ഒൻപതിന് ശനിയാഴ്ച നാലിന് റോക് ലാൻഡിലുള്ള സിത്താർ പാലസ് റസ്റ്ററന്റിൽ നടക്കുമെന്ന് കൺവെൻഷൻ ചെയർമാൻ ജോൺ സി. വർഗീസും (സലീം), വൈസ് ചെയർമാൻ തോമസ് കോശിയും അറിയിച്ചു. ഫോമ എക്സിക്യൂട്ടിവ് കമ്മറ്റിയിലേക്ക് മൽസരിക്കുന്ന എല്ലാ സ്ഥാനാർഥികളേയും പ്രസ്തുത സംഗമത്തിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുമെന്ന് റീജിയണൽ വൈസ് പ്രസിഡന്റ് ഗോപിനാഥ കുറുപ്പ് പറഞ്ഞു.

ജൂലൈ ആറു മുതൽ 10 വരെ റോയൽ കരീബിയൻ ക്രൂസിൽ വച്ച് നടക്കുന്ന ഫോമാ രാജ്യാന്തര കൺവെൻഷനിൽ വച്ചാണ് 2020–22 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. ഫോമാ രാജ്യാന്തര കൺവെൻഷനിൽ പങ്കെടുക്കുന്ന വിവിധ റീജിയണുകളിൽ നിന്നുള്ള പ്രതിനിധികളും എംപയർ റീജിയൺ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും. അവർക്ക് സ്ഥാനാർഥികളോട് സംവദിക്കുന്നതിനും മൽസരാർഥികൾക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കുന്നതിനുമുള്ള അവസരം ‘ഫോമ ഡെലിഗേറ്റ് മീറ്റ് ആൻഡ് ഡിബേറ്റ്’ എന്നു നാമകരണം ചെയ്തിട്ടുള്ള ഈ സമ്മേളനത്തിൽ ഉണ്ടാകും.

Empire-Region-Convention1

ദൂരെ നിന്നും വരുന്നവർക്കുള്ള താമസ സൗകര്യം അടുത്തുള്ള ഹോട്ടലുകളിൽ ഒരുക്കുന്നതാണ്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും. റീജിയണൽ കൺവെൻഷന്റേയും സ്ഥാർഥി സംഗമത്തിന്റെയും വിജയത്തിനായി ഫോമ നാഷനൽ ട്രഷറർ ഷിനു ജോസഫ്, കൺവെൻഷൻ പ്രോഗ്രാം കോർഡിനേറ്റർ പ്രദീപ് നായർ, നാഷനൽ കമ്മറ്റി അംഗങ്ങളായ സുരേഷ് നായർ, ഷോളി കുമ്പിളുവേലി, യൂത്ത് പ്രതിനിധി ആശിഷ് ജോസഫ്, റീജിയണൽ സെക്രട്ടറി ഷോബി ഐസക്, ട്രഷറർ അഭിലാഷ് ജോർജ്, യോങ്കേഴ്സ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോഫ്രിൻ ജോസ്, ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ജോസ് മലയിൽ, ഫോമാ നേതാക്കളായ ജെ. മാത്യൂസ്, സണ്ണി പൗലോസ്, സണ്ണി കല്ലൂപ്പാറ, അനിയൻ യോങ്കേഴ്സ്, തോമസ് പി. മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

എംപയർ റീജിയൺ സംഘടിപ്പിക്കുന്ന സ്ഥാനാർഥി സംഗമത്തിലേക്ക് എല്ലാ ഫോമ അംഗസംഘടനകളുടെ നേതാക്കളെയും സ്ഥാനാർഥികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ജോൺ സി. വർഗീസ്: 914 643 3700, തോമസ് കോശി: 914 310 2242, ഷിനു ജോസഫ്: 914 330 3341.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com