ADVERTISEMENT

ഹൂസ്റ്റണ്‍ ∙ വ്യവസായ പ്രമുഖനും ഹൂസ്റ്റണ്‍ സാമൂഹിക സാംസ്കാരിക, സാമുദായിക, രാഷ്ട്രീയമേഖലകളില്‍ നിറസാന്നിധ്യവുമായ ബേബി മണക്കുന്നേലിനെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായി, കേരള ചാപ്റ്റര്‍ പ്രസിഡന്റ് ലീലമാരേട്ട് , ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നാഷനല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം എന്നിവര്‍ നിയമിച്ചു.

ഇന്ത്യന്‍ നാഷനല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ പിറവം യൂണിറ്റ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്റ്, പിറവം കോഓപ്പറേറ്റീവ് സര്‍വീസ് ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ പ്രസിഡന്റ് , ഹൂസ്റ്റണ്‍ ക്‌നാനായ കത്തോലിക്ക സൊസൈറ്റി പ്രസിഡന്റ് , ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് എന്നീ  സ്ഥാനങ്ങൾ  വഹിച്ചിട്ടുണ്ട്. 2008 ലെ ഫോമാ കണ്‍വന്‍ഷന്‍ ചെയര്‍മാനായിരുന്നു. 

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ മറ്റു ഭാരവാഹികള്‍ തോമസ് മാത്യു (ചെയര്‍മാന്‍, കേരള ചാപ്റ്റര്‍)  രാജന്‍ പടവത്തില്‍ (ട്രഷറര്‍), സജി കരിമ്പന്നൂര്‍ (സെക്രട്ടറി), ജെസ്സി റിന്‍സി ( സെക്രട്ടറി), സതീശന്‍ നായര്‍ ( വൈസ് പ്രസിഡന്റ്) എന്നിവര്‍ ബേബി മണക്കുന്നേലിനെ അഭിനന്ദിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com