ADVERTISEMENT

വാഷിങ്ടൻ ഡി.സി ∙ ന്യൂജഴ്സിയിലെ ക്ലാറിഡ്‌ജ്‌ റാഡിസൺ ഹോട്ടലിൽ  ജൂലൈ 15ന് നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ  ഭദ്രാസന ഫാമിലി കോൺഫറൻസ്  ഘോഷയാത്രയിൽ പങ്കടുക്കുന്നവർക്കായുള്ള ഡ്രസ്സ് കോഡ് കോഓർഡിനേറ്റർ തോമസ് വർഗീസ് അറിയിച്ചു. ലോങ്ങ്  ഐലൻഡ്, ക്യുൻസ്, ബ്രൂക്‌ലിൻ ഏരിയയിൽ നിന്നുമുള്ള  സ്ത്രീകളും, പെൺകുട്ടികളും, ലൈറ്റ് ബ്ലൂ സാരിയോ, ചുരിദാറോ ധരിക്കണം.  പുരുഷൻമാരും ആൺ കുട്ടികളും  ബ്ലാക്ക്  പാൻസും, വെള്ള  ഷർട്ടും, ലൈറ്റ് ബ്ലൂ ടൈയും ധരിക്കണം.

ബ്രോങ്ക്സ്, വെസ്റ്റ്ചെസ്റ്റർ ഏരിയയിൽ  നിന്നുമുള്ള സ്ത്രീകളും, പെൺകുട്ടികളും, ലൈറ്റ്  പിങ്ക്  സാരിയോ, ചുരിദാറോ  ധരിക്കണം. പുരുഷൻമാരും ആൺ കുട്ടികളും ബ്ലാക്ക്  പാൻസും, വെള്ള  ഷർട്ടും, ലൈറ്റ് പിങ്ക് ടൈയും ധരിക്കണം. റോക്ക്‌ലാൻഡ്, അപ്സ്റ്റേറ്റ്, ബോസ്റ്റൺ, കണക്ടിക്കട്ട്, ഏരിയയിൽ നിന്നുമുള്ള  സ്ത്രീകളും, പെൺ കുട്ടികളും,ലൈറ്റ്  ഗ്രീൻ സാരിയോ, ചുരിദാറോ ധരിക്കണം.  പുരുഷൻമാരും  ആൺ കുട്ടികളും ബ്ലാക്ക്  പാൻസും, വെള്ള  ഷർട്ടും, ലൈറ്റ് ഗ്രീൻ  ടൈയും ധരിക്കണം.

ന്യൂജഴ്‌സി, സ്റ്റാറ്റൻ ഐലൻഡ്, ഏരിയയിൽ നിന്നുമുള്ള  സ്ത്രീകളും, പെൺ കുട്ടികളും, ഓറഞ്ച്സാരിയോ, ചുരിദാറോ  ധരിക്കണം. പുരുഷൻമാരും ആൺ കുട്ടികളും  ബ്ലാക്ക്  പാൻസും, വെള്ള  ഷർട്ടും,  ഓറഞ്ച്   ടൈയും ധരിക്കണം. ഫിലഡൽഫിയ, മേരിലാൻഡ്, വിർജീനിയ, നോർത്ത്  കരോലിന   ഏരിയയിൽ നിന്നുമുള്ള  സ്ത്രീകളും, പെൺ കുട്ടികളും,  ലാവണ്ടർ നിറത്തിലുള്ള സാരിയോ, ചുരിദാറോ  ധരിക്കണം. പുരുഷൻമാരും ആൺ കുട്ടികളും  ബ്ലാക്ക്  പാൻസും, വെള്ള  ഷർട്ടും, ലാവണ്ടർ ടൈയും ധരിക്കണം . വിവരങ്ങൾക്ക്  : തോമസ്  വർഗീസ്  (സജി) 917-731-7493.

tips-for-talking-to-children-about-child-abus

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com