ADVERTISEMENT

ഫ്ലോറിഡാ ∙ ഫ്ലോറിഡാ ഒക്കല നാഷണൽ ഫോറസ്റ്റിൽ  മഴവിൽ വർണമുള്ള അപൂർവ്വയിനം പാമ്പിനെ കണ്ടെത്തിയതായി  ഫ്ലോറിഡാ ഫിഷ് ആന്റ് വൈൽഡ് ലൈഫ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. വനത്തിലൂടെ സഞ്ചരിച്ച ഒരു യാത്രികനാണു പാമ്പിനെ  കണ്ടെത്തിയത്. ഇത്തരത്തിലുള്ള പാമ്പിനെ ആദ്യമായി 1969ൽ ഫ്ലോറിഡാ മാറിയോൺ കൗണ്ടിയിലാണ് കണ്ടെത്തിയതെന്ന് ഫ്ലോറിഡാ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററി അധികൃതർ പറഞ്ഞു.

റെയ്ൻബോ പാമ്പുകൾ ജീവിതത്തിന്റെ ഭൂരിഭാഗ സമയവും വെള്ളത്തിനടിയിലുള്ള ചെടികൾക്കിടയിൽ കഴിഞ്ഞു കൂടുകയാണ് പതിവെന്നും അധികൃതർ കൂട്ടിച്ചേർത്തു. നാലടിയോളം നീളമാണ് പുതിയതായി കണ്ടെത്തിയ റെയ്ൻബോ പാമ്പിനുള്ളത്. ഇതു വിഷമില്ലാത്ത, അപകടകാരിയല്ലാത്ത പാമ്പാണ്. ഇത്തരം പാമ്പുകളെ വമ്പൻ പാമ്പുകൾ വേട്ടയാടി ഭക്ഷണത്തിനു ഉപയോഗിക്കാറുണ്ടെന്നും അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com