ADVERTISEMENT

ന്യൂജഴ്സി ∙ ഫൊക്കാനയുടെ 2020-2022 വർഷത്തെ കാനഡ റീജിയനൽ വൈസ് പ്രസിഡന്റ് ആയി സോമോൻ സക്കറിയ കൊണ്ടൂരാൻ മത്സരിക്കും. പ്രമുഖ സാമൂഹിക പ്രവർത്തകനും കനേഡിയൻ മലയാളികളുടെ പ്രിയങ്കരനുമായ സോമോൻ  ഒരു മികച്ച സംഘാടകനും സാംസ്‌കാരിക മേഖലകളിലും ബിസിനസ് രംഗത്തും തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. ജോർജി വർഗീസ്‌  നേതൃത്വം നൽകുന്ന ടീമിൽ ആയിരിക്കും സോമോൻ സക്കറിയ സ്ഥാനാർഥിയാകുക.ബ്രാംപ്റ്റൺ മലയാളി സമാജത്തെ പ്രതിനിധീകരിച്ചാണ് സോമോൻ സ്‌ഥാനാർഥിയാകുന്നത്. സംഘടനകൾക്കതീതമായി കാനഡയിലെ മലയാളികൾക്കിടയിൽ വ്യക്തി പ്രഭ ചൊരിഞ്ഞിട്ടുള്ള  സോമോൻ  മുഖം നോക്കാതെ മറ്റുള്ളവർക്ക് എന്ത് സഹായം  ചെയ്യനും ഓടിയെത്താറുണ്ട്. 

 കൊണ്ടൂരാൻ ട്രക്കിങ്ങ് കമ്പനി ഉടമയായ സോമോനാണ് മലയാളീ ട്രക്കേഴ്‌സ് അസോസിയേഷൻ എംഒടിസി പ്രസിഡന്റ്. ടൊറന്റോ സെന്റ്  ഇഗ്‌നാത്തിയോസ് ക്നാനായ പള്ളിയിലെ കമ്മിറ്റി മെമ്പർ ആണ്. കാനഡയിലെ ഒന്റാരിയോ- ലണ്ടനിൽ താമസിക്കുന്ന സോമോൻ  കാനഡയിൽ കുടിയേറും മുൻപ് സിഗപ്പൂരിലായിരുന്നു. ഭാര്യ: ആശ സോമോൻ . മക്കൾ: ജാക്ക്, ഡോൺ, ഈഡൻ, ബ്രാഡ്‌ലി, മിഗ്വേൽ.

ഫൊക്കാനാ പ്രസിഡന്റ്  സ്ഥാനാർഥി ജോർജി വര്ഗീസ്(ഫ്ലോറിഡ), സെക്രട്ടറി സ്ഥാനാർഥി സജിമോൻ ആന്റണി (ന്യൂജഴ്‌സി ), ട്രഷറര്‍ സ്ഥാനാർഥി സണ്ണി മറ്റമന (ഫ്ലോറിഡ), എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെയ്‌ബു കുളങ്ങര (ഷിക്കാഗോ),വൈസ് പ്രസിഡന്റ് സ്ഥാനാർഥി ഡോ മാത്യു വർഗീസ് (മിഷിഗൺ ) അസോസിയേറ്റ് ട്രഷറർ സ്‌ഥാനാർഥി  വിപിൻ രാജ് (വാഷിംഗ്‌ടൺ ഡി,സി), അഡിഷണൽ അസോസിയേറ്റ് ട്രഷറർ സ്ഥാനാർത്ഥി സജി എം. പോത്തൻ (ന്യൂയോർക്ക്), വിമൻസ് ഫോറം ചെയർപേഴ്‌സൺ സ്ഥാനാർത്ഥി ഡോ. കലാ ഷാഹി (വാഷിംഗ്‌ടൺ ഡി,സി), ബോർഡ് ഓഫ് ട്രസ്റ്റീ അംഗമായി മത്സരിക്കുന്ന ടോമി അമ്പേനാട്ട്, നാഷണൽ കമ്മിറ്റി അംഗങ്ങളായി മത്സരിക്കുന്ന ജോജി തോമസ് വണ്ടമ്മാക്കില്‍ (കാനഡ), ഗീത ജോർജ് (കാലിഫോർണിയ), അപ്പുക്കുട്ടൻ പിള്ള (ന്യൂയോർക്ക്), ജോർജ് പണിക്കർ (ഷിക്കാഗോ), കിഷോർ പീറ്റർ (ഫ്ലോറിഡ-താമ്പ), ചാക്കോ കുര്യൻ (ഫ്ലോറിഡ -ഒർലാണ്ടോ), മനോജ് ഇടമന (നയാഗ്ര ഫോൾസ്-കാനഡ), റീജിയണൽ വൈസ് പ്രസിഡണ്ട്മാരായ അലക്‌സാണ്ടർ കൊച്ചുപുരയ്ക്കൽ (ചിക്കാഗോ), ജോർജി കടവിൽ (ഫിലാഡൽഫിയ) ഡോ.രഞ്ജിത്ത് പിള്ള (ടെക്സാസ്), ഡോ. ബാബു സ്റ്റീഫൻ (വാഷിംഗ്‌ടൺ ഡി. സി.)   

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com