ADVERTISEMENT

ജോർജിയ ∙ ജോർജിയ ഇന്റർ സ്റ്റേറ്റ് 95–ൽ ഞായറാഴ്ച ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അച്ഛനും അമ്മയും മൂന്നു കുട്ടികളും പ്രായമായ മറ്റൊരാളും മരിച്ചതായി ലിബർട്ടി കൗണ്ടി അധികൃതർ അറിയിച്ചു. ഫ്ലോറിഡായിൽ നിന്നുള്ള  77 വയസ്സുകാരൻ ഓടിച്ചിരുന്ന കാർ  കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന എസ്‌യുവിൽ ഇടിച്ചതിനെ തുടർന്ന് ആറുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിക്കുകയായിരുന്നു.

എസ്‌യുവിലുണ്ടായിരുന്ന നാഥൻ റോബിൻസൺ (37), സാറാ റോബിൻസൺ (41), മക്കളായ സ്റ്റീഫൻ റോബിൻസൺ (7), ബൈക്ക റോബിൻസൺ (12), അലക്സാണ്ടർ റോബിൻസൺ (4) എന്നിവർ ഫ്ലോറിഡായിലേക്കുള്ള യാത്രയിലാണ് അപകടത്തിൽപെട്ടത്. മുതിർന്ന യാത്രക്കാരന്റെ വാഹനം റോഡിൽ നിന്നും തെന്നിമാറി എതിർദിശയിലൂടെ യാത്ര ചെയ്തിരുന്ന എസ്‌യുവിയിൽ ഇടിക്കുകയായിരുന്നു.

സംഭവത്തെ തുടർന്നു മണിക്കൂറുകളോളം ഹൈവേയിൽ ഗതാഗതം  സ്തംഭിച്ചു. മൃതദേഹങ്ങളും തകർന്ന വാഹനങ്ങളും നീക്കം ചെയ്തു വാഹനഗതാഗതം പുനരാരംഭിച്ചുവെന്നും ലിബർട്ടി കൗണ്ടി ഡപ്യൂട്ടി ലഫ്റ്റ് ജെയ്സൺ കോൽവിൻ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com