ADVERTISEMENT

വാഷിങ്ടൻ ഡിസി∙ ഇടവക സന്ദർശനങ്ങളുടെ  ഭാഗമായി  നോർത്ത് ഈസ്റ്റ്  അമേരിക്കൻ  ഫാമിലി/യൂത്ത് കോൺഫറൻസ്  പ്രതിനിധികൾ  ട്രഷറാർ എബി കുര്യാക്കോസിന്റെ  നേതൃത്വത്തിൽ  ബോസ്റ്റൺ സെൻറ് മേരീസ് ഓർത്തഡോക്സ്‌  ഇടവക സന്ദർശിച്ചു.ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെൻറർ അഡ്‌വൈസറി  ബോർഡ് അംഗം  ജോർജ്  വർഗീസ് , ഭദ്രാസന  മർത്തമറിയം  വനിതാ  സമാജം  ജനറൽ സെക്രട്ടറി  സാറാ വർഗീസ്, ഫാമിലി കോൺഫറൻസ്  കമ്മിറ്റി  അംഗം   റോസ്മേരി  യോഹന്നാൻ, എബി കുര്യാക്കോസ് എന്നിവരെ  ഇടവക വികാരി ഫാ. റോയ് ജോർജ് സ്വാഗതം ചെയ്തു പരിചയപ്പെടുത്തി.

nead-boston-2

ട്രഷറർ എബി  കുര്യാക്കോസ്  കോൺഫറൻസിനെ  കുറിച്ചും‌ം റജിസ്റ്റർ ചെയ്യുന്ന  രീതികളെ  കുറിച്ചും  വിവരണങ്ങൾ  നൽകി. സാറാ വർഗീസ്  എല്ലാ  മർത്ത മറിയം  വനിതാ  സമാജം  അംഗങ്ങളെയും  കോൺഫറൻസിലേക്കു  ക്ഷണിച്ചു. റോസ്മേരി  യോഹന്നാൻ സുവനീറിനെക്കുറിച്ചും, കുട്ടികൾക്കും, മുതിർന്നവർക്കും നൽകാവുന്ന ആർട്ടിക്കിൾ, ചെറു കഥകൾ, ഗാനങ്ങൾ  എന്നിവയെ കുറിച്ചും  സംസാരിച്ചു. ടോമി തോമസ് കുട്ടിക്കാലത്ത്  കോൺഫറസിൽ  പങ്കെടുത്ത  അനുഭവം  വിവരിച്ചു.  കൂടാതെ  ജീവിതപങ്കാളിയെ  ആദ്യമായി 25  വർഷം മുൻപ്   കോൺഫറൻസിൽ വച്ച്  കണ്ടുമുട്ടിയ കാര്യം ഓർമ്മിപ്പിച്ചു.

ഫാ. എം. റ്റി, ഫിലിപ്പ്  യോഗത്തിൽ സന്നിഹിതനാകുകയും ഫിലിപ്പ് വർഗീസിൽ നിന്നും  ആദ്യ റജിസ്‌ട്രേഷൻ  സ്വീകരിച്ചുകൊണ്ട്  രജിസ്‌ട്രേഷൻ കിക്ക്‌  ഓഫ് നിർവഹിച്ചു. തുടർന്ന് മുൻ  വർഷത്തെപ്പോലെ ഡോ. സീമ ജേക്കബ്, ടോമി തോമസ് എന്നിവർ  1000  ഡോളർ വീതം  തന്ന്  ഗ്രാൻഡ്  സ്‌പോൺസർമാർ  ആകുകയും, 8 കുടുംബങ്ങൾ  കോൺഫറൻസിലേക്ക് റജിസ്റ്റർ  ചെയ്യുകയും ചെയ്തു. കൂടാതെ  നിരവധി അംഗങ്ങൾ  സുവനീറിലേക്ക്  പരസ്യങ്ങൾ  നൽകി. ഇടവകയിൽ നിന്നും നൽകിക്കൊണ്ടിരിക്കുന്ന  എല്ലാ  സഹായങ്ങൾക്കും  കോൺഫറൻസ് കമ്മിറ്റി  നന്ദി  അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com