ADVERTISEMENT

ഷിക്കാഗോ ∙ നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) യുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നാഷണൽ കമ്മറ്റിയുടെ പ്രവർത്തനോദ്ഘാടനം വിപുലമായ പരിപാടികളോടെ ഷിക്കാഗോയിൽ വച്ച് നടത്തപ്പെടുന്നു. ഏപ്രിൽ 4 ന് വൈകിട്ട് 5.30 ന് മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന പരിപാടികൾക്ക് ആതിഥ്യമരുളുന്നത് ഐപിസിഎൻഎയുടെ ഷിക്കാഗോ ചാപ്റ്ററാണ്.  

ഐപിസിഎൻഎയുടെ നാഷണൽ പ്രസിഡന്റ് ഡോ. ജോർജ് കാക്കനാട്ട് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ, മലയാള മാധ്യമ രംഗത്തെ ഏറെ ശ്രദ്ധേയനായ മാധ്യമ പ്രവർത്തകനും കൈരളി ടിവി മാനേജിങ് ഡയറക്ടറുമായ ജോൺ ബ്രിട്ടാസ് എന്നിവർ വിശിഷ്ടാധിതികളായി പങ്കെടുക്കും. ഐപിസിഎൻഎയുടെ ഷിക്കാഗോ ചാപ്റ്റർ പ്രസിഡണ്ട് ബിജു സഖറിയാ, ഐപിസിഎൻഎയുടെ നാഷണൽ വൈസ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് പ്രവർത്തനോദ്ഘാടനത്തിനോടനുബന്ധിച്ച് വിഭാവനം ചെയ്യപ്പെടുന്നത്. 

jeemon-biju-sunil-biju

വർണ്ണശബളമായ കലാപരിപാടികളും സ്വാദിഷ്ടമായ ഭക്ഷണവും മുതിർന്ന മാധ്യമ പ്രവർത്തകരെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സംവാദങ്ങളുമൊക്കെയായി ഷിക്കാഗോയിലെ മലയാളി സമൂഹത്തിന്  ഒരു അവിസ്മരണീയ സായാഹ്നം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് വിവിധ കമ്മറ്റികൾ. നോർത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന മാധ്യമ സുഹൃത്തുക്കളെയും ഷിക്കാഗോയിലെ പൗരാവലിയെയും ഈ ആഘോഷരാവിലേക്ക്  ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി കമ്മറ്റിയെ പ്രതിനിധീകരിച്ച് ഐപിസിഎൻഎയുടെ ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ബിജു സഖറിയാ, നാഷണൽ വൈസ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com