ADVERTISEMENT

ഹൂസ്റ്റണ്‍ ∙ ഇന്ത്യാപ്രസ്‌ ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ അടുത്ത രണ്ട് വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 19നു ഞായറാഴ്ച നടത്തുമെന്ന് ഇന്ത്യ പ്രസ്‌ക്ലബ് ദേശീയ പ്രസിഡന്റ് ജോര്‍ജ് കാക്കനാട്ട്, ഹൂസ്റ്റണ്‍  ചാപ്റ്റര്‍ പ്രസിഡന്റ് ശങ്കരന്‍കുട്ടി പിള്ള എന്നിവര്‍ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച കൂടിയ  യോഗത്തിനു ശേഷമാണു ഇരുവരും തീരുമാനങ്ങള്‍ അറിയിച്ചത്. യോഗത്തിന്റെ  വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കാനായി ഇവന്റ് കോഓര്‍ഡിനേറ്റര്‍ ജിജു  കുളങ്ങര, സെക്രട്ടറി ഫിന്നി രാജു, ട്രഷറര്‍ മോട്ടി മാത്യു, വൈസ് പ്രസിഡന്റ്മാരായ ജോര്‍ജ് തെക്കേമല, ജോര്‍ജ് പോള്‍, ഇവന്റ് സെക്രട്ടറി വിജു വര്‍ഗീസ് എന്നിവരെ ചുമതലപ്പെടുത്തി.

ipcna-logo

ജോര്‍ജ് കാക്കനാട്ട് നാഷനല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനുശേഷമുള്ള  അടുത്ത രണ്ടുവര്‍ഷത്തെ പ്രസ്‌ക്ലബിന്റെ ദേശീയതല പ്രവര്‍ത്തന ഉദ്ഘാടനം ഏപ്രില്‍ 4 നു ഷിക്കാഗോയില്‍ നടക്കും. കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍  ഉണ്ണിത്താനെക്കൂടാതെ കൈരളി ടിവി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസും ചടങ്ങുകളില്‍ പങ്കെടുക്കും. നാഷനല്‍ വൈസ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ബിജു സക്കറിയ, പ്രസന്നന്‍ പിള്ള, ശിവന്‍ മുഹമ്മ എന്നിവരുടെ നേതൃത്വത്തില്‍  ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

2021 ല്‍ ഹൂസ്റ്റണില്‍ നടക്കുന്ന ദേശീയ കണ്‍വന്‍ഷന്‍ ഏറ്റവും മോടിയായി  നടത്താന്‍ വേണ്ട ഒരുക്കങ്ങള്‍ക്ക് ഏപ്രില്‍ 19 നു നടക്കുന്ന സമ്മേളനത്തോടെ തുടക്കമാകും. കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കാന്‍ ഒറ്റക്കെട്ടായി  പ്രവര്‍ത്തിക്കാന്‍ അംഗങ്ങള്‍ പ്രതിജ്ഞയെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com