ADVERTISEMENT

ഹൂസ്റ്റൺ∙ ഇന്റർനാഷനൽ പ്രയർ ലൈൻ മാർച്ച് 10  നു സംഘടിപ്പിക്കുന്ന ടെലി കോൺഫറൻസിൽ റവ മാത്യൂസ് മാത്തുണ്ണി  വചന പ്രഘോഷണം നടത്തുന്നു. ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ചർച്ച അസിസ്റ്റന്റ് വികാരി  റവ റോബിൻ മാത്യൂസിന്റെ പിതാവാണ് റവ മാത്യൂസ് മാത്തുണ്ണി. 

ചെറുകോൽ മാർത്തോമാ ഇടവകംഗമായ മാത്യൂസ് അച്ചൻ സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബി ഡി ബിരുദമെടുത്തതിനുശേഷം  മാർത്തോമാ സഭയിലെ മുപ്പതിൽ പരം ഇടവകകളിലും, മിഷൻ ഫീൽഡുകളിലും,തൃശൂർ  നെല്ലിക്കുന്ന് രവിവർമ മന്ദിരത്തിൽ സൂപ്രണ്ടായും സേവനം അനുഷ്ഠിച്ചിട്ടുണ്ട് .

വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ലൈൻ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് (ന്യൂയോര്‍ക്ക് ടൈം) സജീവമാകുമ്പോള്‍ വിവിധ മതങ്ങളില്‍, വിശ്വാസങ്ങളില്‍ കഴിയുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറന്നു.

മാർച്ച് 10 നു ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന  മാത്യൂസ് അച്ചന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 1-712-770-4821എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് ഈമെയിലുമായോ, ഫോണ്‍ നമ്പറുമായോ ബന്ധപ്പെടാം– ucmprayerline@gmail.com, ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207 ,സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602,

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com