ADVERTISEMENT

സാൻഹൊസെ ∙ ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് നോർത്തേൺ കലിഫോർണിയ വിമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ വാലന്റൈയിൻസ് കപ്പിൾസ് നൈറ്റ് പാർട്ടി ഫെബ്രുവരി 29 ശനിയാഴ്ച സാൻഫ്രാൻസിസ്കോയിൽ വച്ചു നടത്തപ്പെട്ടു.

വിവാഹിതരായ ദമ്പതികൾക്ക്  ജീവിത പങ്കാളിയുമായി ഒരുമിച്ചൊരു ഡിന്നറും രസകരമായ ഗെയിംമുകളും ഒക്കെയായി സമയം ചിലവഴിക്കുന്നതിന്, ഇത്തവണ പസഫിക് സമുദ്രതീരത്തുള്ള റസ്റ്റോറന്റ് ആണ് തിരഞ്ഞെടുത്തത്. ഗെയിംസ്, ഡാൻസ്, പ്രഫഷണൽ ഡാൻസ്, ഡിജെ എന്നിവ പരിപാടികൾക്ക് മാറ്റുകൂട്ടി. സാൻഹൊസെയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേയ്ക്ക്  ഒരു ബസ് ട്രിപ്പും ഉണ്ടായിരുന്നു.

കെസിസി എൻസി വുമൺസ് ഫോറം ഭാരവാഹികൾ ആയ സിബി ഇല്ലികാട്ടിൽ, ജെസി വെള്ളിയാൻ, ബിന്റു പാലക്കാട്ട്, ഷീതൾ മരവെട്ടികൂട്ടത്തിൽ, സിബി നെടുംചിറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അനിൽ കണ്ടാരപ്പള്ളിയിൽ എംസി ആയിരുന്നു. സുനു ഓണശ്ശേരിൽ ഗെയിംസിനു നേതൃത്വം നൽകി. കെസിസി എൻസി പ്രസിഡന്റ് വിപിൻ ഓണശ്ശേരിൽ എല്ലാവർക്കും നന്ദി പറഞ്ഞു.

kcc-valentines-party-2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com