ADVERTISEMENT

ഫിലഡല്‍ഫിയ∙ മലയാളി അസോസിയേഷന്‍  ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ പത്താമത് പോള്‍  വര്‍ക്കി മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫി 56  ചീട്ടുകളി മത്സരം ഏപ്രില്‍ 18  ന്  ശനിയാഴ്ച രാവിലെ 8 മണി മുതല്‍ രാത്രി 11 :30 വരെ ഫിലഡല്‍ഫിയ സെന്‍റ്. തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച്  (608 Welsh Road, Philadelphia, PA 19115 ) നടത്തുന്നതിനുള്ള  ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി മാപ്പ് പ്രസിഡന്റ് ശാലൂ പുന്നൂസ്, സെക്രട്ടറി ബിനു ജോസഫ്, ട്രഷറാര്‍ ശ്രീജിത്ത് കോമാത്ത്,  ടൂര്‍ണമെന്റ് ചെയര്‍മാന്‍ സാബു സ്കറിയാ, കോ  ചെയര്‍മാന്‍ ജോണ്‍സണ്‍ മാത്യു എന്നിവര്‍  അറിയിച്ചു.

56 എന്ന രാജ്യാന്തര കളിയുടെ അതേ നിയമാവലി പിന്തുടരുന്ന ഈ മത്സരത്തില്‍ ഡിട്രോയിറ്റ്, ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, പെന്‍സില്‍വാനിയാ, ഡെലവര്‍, വാഷിങ്ടണ്‍, വെര്‍ജീനിയാ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ടീമുകളെ  കൂടാതെ നിരവധി  ചീട്ടുകളി പ്രേമികളും പങ്കെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി ചെയര്‍മാന്‍  സാബു സ്കറിയാ പറഞ്ഞു.

വിജയികളാവുന്ന ടീമുകള്‍ക്ക്  ഒന്നാം സമ്മാനമായി 1200 ഡോളര്‍, രണ്ടാം സമ്മാനം 900 ഡോളര്‍ , മൂന്നാം സമ്മാനം 600 ഡോളര്‍, നാലാം സമ്മാനം 300 ഡോളര്‍ എന്നീ ക്രമത്തില്‍  ക്യാഷ് അവാര്‍ഡുകളും ട്രോഫികളും നല്‍കും. ഇനിയും പേരുകള്‍ റജിസ്റ്റര്‍ ചെയ്യുവാന്‍ താൽപര്യമുള്ളവര്‍ക്ക് http //.mapicc.org/56cardtournament /  എന്ന ലിങ്കില്‍ക്കൂടി അതിനുള്ള  അവസരം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനു ചെയര്‍മാന്‍ സാബു സ്കറിയാ, കോ ചെയര്‍മാന്‍ ജോണ്‍സണ്‍ മാത്യു, എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ശാലു പുന്നൂസ് (മാപ്പ് പ്രസിഡന്റ്): 203  482 9123, ബിനു ജോസഫ് (ജനറല്‍ സെക്രട്ടറി): 267 235 4345 ,  ശ്രീജിത്ത് കോമാത്ത് (ട്രഷറാര്‍): 636 542 2071,   സാബു സ്കറിയാ (ചെയര്‍മാന്‍): 267  980 7923, ജോണ്‍സണ്‍ മാത്യു ( കോചെയര്‍മാന്‍: 215 740 9486, തോമസ് ചാണ്ടി (വൈസ്  പ്രസിഡന്റ് ): 201 446 5027, തോമസ് എം. ജോര്‍ജ്ജ് : 215 620 0323, ബാബു തോമസ് : 215  725  7487, ഫിലിപ്പ് ജോണ്‍: 215  342  0819, സണ്ണി പടയാറ്റില്‍: 215  913  8605, സ്റ്റാന്‍ലി ജോണ്‍ : 215  500  7419, ജെയിംസ് പീറ്റര്‍: 215  601  0032, ബിനു നായര്‍ : 215  694  6863, രാജു ശങ്കരത്തില്‍ (പി. ആര്‍. ഓ): 215  681  9852  .

വാര്‍ത്ത തയാറാക്കിയത്: രാജു ശങ്കരത്തില്‍,( മാപ്പ് പി.ആര്‍.ഒ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com