ADVERTISEMENT

ഡാലസ് ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കാ (നോർത്ത് ടെക്സസ് ചാപ്റ്റർ) നോവലിസ്റ്റും സാഹിത്യ വിമർശകനും, എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ എബ്രഹാം തെക്കേമുറിയെ ആദരിച്ചു.അമേരിക്കൻ ജീവിതത്തിൽ 40 വർഷങ്ങൾ പൂർത്തിയാക്കിയ തെക്കേമുറിയുടെ ആദ്യ നോവലായ പറുദീസായിലെ യാത്രക്കാർ രജതജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.

മാർച്ച് 8 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഗാർലന്റ് ഇന്ത്യാ ഗാർഡൻസിൽ ചേർന്ന യോഗത്തിൽ ചാപ്റ്റർ പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിച്ചു.

‍ഡാലസ് ഫോർട്ട്‌വർത്ത് സാംസ്ക്കാരിക–സാമൂഹ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച തെക്കേമുറി ഇന്ത്യ പ്രസ് ക്ലബിന്റെ സ്ഥാപകൻ കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാലസ്, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക തുടങ്ങിയ സാഹിത്യ സംഘടനകളുടെ സ്ഥാപകൻ കൂടിയാണ്. കേരള അസോസിയേഷൻ ഓഫ് ഡാലസ് കൈരളി എഡിറ്റർ എന്ന നിലയിലും സ്തുത്യർഹ സേവനം അനുഷ്ഠിച്ചതായി പ്രസിഡന്റ് സണ്ണി മാളിയേക്കൽ അനുസ്മരിച്ചു.

ഐപിസിഎൻഎ ജോയിന്റ് സെക്രട്ടറി ബിജിലി ജോർജ്, സിബു വി. ജോർജ്, തോമസ് കോശി തുടങ്ങിയവർ ആശംസകൾ നേർന്നു.

ഇന്ത്യ പ്രസ്സ് ക്ലബ് നോർത്ത് ടെക്സസ് ചാപ്റ്റർ നൽകിയ സ്വീകരണത്തിനും അംഗീകാരത്തിനും തെക്കേമുറി നന്ദി പറഞ്ഞു.ഡാലസിൽ നിന്നു മാത്രമല്ല അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു മലയാള ഭാഷയെ പോഷിപ്പിക്കുവാൻ തന്നാലാവുന്നതും ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു. ചാപ്റ്റർ ട്രഷറർ ബെന്നി ജോൺ സ്വാഗതവും ജനറൽ സെക്രട്ടറി പി. പി. ചെറിയാൻ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com