ADVERTISEMENT

ന്യൂജഴ്‌സി∙ ജൂലൈ 15  മുതൽ 18 വരെ ന്യൂജഴ്‌സിയിലെ അറ്റ്ലാൻറ്റിക്  സിറ്റിയിൽ  റാഡിസൺ-ക്ലാറിഡ്ജ്  ഹോട്ടലിലിൽ വച്ച്  നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ  ഭദ്രാസന ഫാമിലി/യൂത്ത്  കോൺഫറൻസ്  ഫണ്ട്  ശേഖരണാർത്ഥം  പ്രതിനിധികൾ സെൻറ് ബസേലിയോസ് ഗ്രീഗോറിയോസ്  ഇടവക  സന്ദർശിച്ചു.

nead-northplain-2

മാർച്ച് 1 ന്  വിശുദ്ധ കുർബാനക്ക്  ശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. വിജയ് തോമസ് കമ്മിറ്റി അംഗങ്ങളായ  ബാബു പാറയ്ക്കൽ  , അജോയ്  ജോർജ്, എന്നിവരെ  സ്വാഗതം  ചെയ്തു. യോഗത്തിൽ  ഫാ. മാത്യു സി. ചാക്കോയും  ഇടവകയുടെ സെക്രട്ടറി റോബിൻ മാത്യുവും സംബന്ധിച്ചു. ബാബു പാറയ്ക്കലും  അജോയ്  ജോർജും  ചേർന്ന്  കോൺഫറൻസിനെ കുറിച്ചും രജിസ്ട്രേഷൻനെ കുറിച്ചും സുവനീറിലേക്കു  നൽകാവുന്ന പരസ്യങ്ങൾ, ലേഖനങ്ങൾ, ചെറുകഥകൾ, ഗാനങ്ങൾ എന്നിവയെക്കുറിച്ചും  വിവരിച്ചു.

nead-northplain-3

ഫാ. വിജയ്  തോമസും ബാബു പാറയ്‌ക്കലും ചേർന്നു റജിസ്‌ട്രേഷൻ  കിക്ക്‌ ഓഫ് നിർവഹിച്ചു. തുടർന്ന് അംഗങ്ങൾ രജിസ്റ്റർ ചെയ്യുകയും പരസ്യങ്ങൾ നൽകുകയും ചെയ്തു.  ഇടവകയിൽ നിന്നും  നൽകിയ സഹായങ്ങൾക്ക്  കമ്മിറ്റി  നന്ദി  അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com