ADVERTISEMENT

മിഷിഗൺ ∙ മാർച്ച് 11 ചൊവ്വാഴ്ച ആറ് സംസ്ഥാനങ്ങളിൽ നടന്ന രണ്ടാംഘട്ട പ്രൈമറി തിരഞ്ഞെടുപ്പിൽ ജൊബൈഡന് തകർപ്പൻ വിജയം. ഡമോക്രാറ്റി‍‍‌ക് സ്ഥാനാർഥി ആരായിരിക്കണമെന്ന് തീരുമാനിക്കുന്ന നിർണായകയ മിഷിഗൺ പ്രൈമറിയിലെ ബെർണിയുടെ ദയനീയ പരാജയം പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിന് മങ്ങലേൽച്ചു. ഇവിടെ വലിയ വ്യത്യാസത്തിലാണ് ജൊബൈഡൻ വിജയം ആഘോഷിച്ചത്.

പോൾ ചെയ്ത വോട്ടുകളിൽ 733205 (52.8%) ശതമാനം ജൊബൈഡൻ നേടിയപ്പോൾ ബെർണി സാന്റേഴ്സിന് 524661 (37.8%) വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. ഇവിടെ 125 ഡെലിഗേറ്റുകളാണ് ഡമോക്രാറ്റിക് പാർട്ടിക്കുള്ളത്.

sanders-biden

2016 ലെ പ്രൈമറിയിൽ ഡമോക്രാറ്റിക് വോട്ടർമാരുടെ 62% വോട്ടുകളാണ് ബെർണി സാന്റേഴ്സിന് ലഭിച്ചത്. എതിരാളിയായിരുന്ന ഹില്ലറി ക്ലിന്റന് ലഭിച്ചത് 37% വോട്ടും. ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടന്ന ആറ് സംസ്ഥാനങ്ങളിൽ മിഷിഗൺ, മിസിസിപ്പി, മിസൂറി, ഐഡഹോ എന്നീ സംസ്ഥാനങ്ങളിൽ ജൊ ബൈഡനായിരുന്നു വിജയം. നോർ‍ത്ത് ഡെക്കോട്ടയും വാഷിങ്ടനും മാത്രമാണ് ബർണിക്ക് അല്പം പ്രതീക്ഷ നൽകുന്ന സംസ്ഥാനങ്ങൾ.

bernie-sanders

ആറ് സംസ്ഥാനങ്ങളിൽ 352 ഡെലിഗേറ്റുകൾ ഉള്ളതിൽ ബൈഡന് ഇതുവരെ 118നും സാന്റേഴ്സിന് 59 ലഭിച്ചു. ഡെലിഗേറ്റുകളുടെ എണ്ണത്തിൽ ബഹുദൂരം മുന്നേറിയ ബൈഡന്റെ സ്ഥാനാർഥിത്വം ഇന്നത്തെ തിരഞ്ഞെടുപ്പോടെ ഉറപ്പാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com