ADVERTISEMENT

ഹൂസ്റ്റൺ ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദാസനത്തിലെ ഹൂസ്റ്റൺ റീജിയനിൽ ഉൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഹൂസ്റ്റൺ ഓർത്തോഡോക്സ് കൺവൻഷൻ മാറ്റിവയ്ക്കുന്നതായി കൺവൻഷൻ കൺവീനർ ഫാ.പി.എം ചെറിയാൻ, സെക്രട്ടറി മനോജ് തോമസ്, ട്രഷറർ അനിൽ എബ്രഹാം എന്നിവർ അറിയിച്ചു. 

കൊറോണ വൈറസ്‌ പടരുന്നത്‌ തടയാന്‍ അതാതു രാജ്യങ്ങളിലെ ആരോഗ്യ വിഭാഗവും അധികാരികളും നൽകുന്ന നിർദ്ദേശങ്ങൾ പൂർണമായും പാലിക്കുവാൻ സഭാംഗങ്ങൾ ഏവരും ശ്രദ്ധിക്കേണ്ടതാണെന്നും, ആരാധനയ്ക്കായുള്ള കൂടിവരവുകൾ രോഗവ്യാപനത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു എന്നതിനാൽ ശനി, ഞായർ ദിവസങ്ങളിലെ വി.കുർബാന ഒഴികെ മലങ്കര സഭയുടെ പള്ളികളിലും പൊതുസ്ഥലങ്ങളിലുമുള്ള സമ്മേളനങ്ങൾ, പ്രാർത്ഥനായോഗങ്ങൾ, സൺഡേസ്‌കൂൾ  ക്ലാസുകൾ എന്നിവ ഇക്കാലങ്ങളിൽ ഒഴിവാക്കണമെന്നുള്ള പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെയും,സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദാസന സഹായ മെത്രാപ്പോലീത്താ ഡോ.സഖറിയാസ് മാർ അപ്രേമിൻറെയും നിർദ്ദേശത്തെതുടർന്നാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നതെന്നും കമ്മറ്റി അംഗങ്ങൾ അറിയിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com