ADVERTISEMENT

ഡാലസ് ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കാ നാഷനൽ കമ്മിറ്റി പ്രഖ്യാപിച്ച മെമ്പർഷിപ്പ് ക്യാപയിനു നോർത്ത് ടെക്സസ് ചാപ്റ്ററിൽ തുടക്കം കുറിച്ചു. ദൃശ്യ– അച്ചടി മാധ്യമ രംഗവുമായി ബന്ധപ്പെട്ടു വിവിധ തുറകളിൽ സേവനമനുഷ്ഠിക്കുന്നവരെയാണ് പ്രസ് ക്ലബിന്റെ അംഗത്വത്തിലേക്ക് സ്വാഗതം ചെയ്യുന്നത്.

അമേരിക്കയിൽ അസംഘടിതരായ മാധ്യമ പ്രവർത്തകരെ ഒരു കുടകീഴിൽ അണിനിരത്തുന്നതിന് ലക്ഷ്യമിട്ടു തുടങ്ങിയ ഇന്ത്യൻ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക വളർച്ചയുടെ പടവുകൾ താണ്ടി ഔന്നത്യത്തിലേക്ക് കുതിക്കുകയാണെന്ന് നോർത്ത് ടെക്സസ് ചാപ്റ്റർ പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു.

ഗാർലന്റ് ഇന്ത്യ ഗാർസൻസിൽ ചേർന്ന ചാപ്റ്റർ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു സണ്ണി മാളിയേക്കൽ. നോർത്ത് ടെക്സസ് ചാപ്റ്ററിലേക്ക് സാം മാത്യൂസ് (പവർ വിഷൻ), ഫിലിപ്പ് തോമസ് (പവർ വിഷൻ), സജി സ്റ്റാർ ലൈൻ (ഏഷ്യാനെറ്റ്) എന്നിവരെ അംഗങ്ങളായി ചേർക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും മാളിയേക്കൽ കൂട്ടിച്ചേർത്തു.

ഏപ്രിൽ നാലിന് ഷിക്കാഗോയിൽ നടക്കുന്ന നാഷണൽ കമ്മറ്റി പ്രവർത്തനോദ്ഘാടനം വിജയിപ്പിക്കുന്നതിനുള്ള പരിപാടികൾക്ക് ചാപ്റ്റർ രൂപം നൽകി. ഡോ. ജോർജ് കാക്കനാട്, സുനിൽ ട്രൈസ്റ്റാർ എന്നിവർ നേതൃത്വം നൽകുന്ന ഐപിസിഎൻഎ പ്രവർത്തനങ്ങൾക്ക് സർവ്വവിധ പിന്തുണയും യോഗം വാഗ്ദാനം ചെയ്തു. സിജു വി. ജോർജ് സ്വാഗതവും, ബെന്നി ജോൺ നന്ദിയും രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com