ADVERTISEMENT

ഡാലസ്∙  വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമാ കൊറോണ വ്യാപനം മൂലം വളരെയധികം കഷ്ടതകൾ അനുഭവിക്കുന്ന അമേരിക്കൻ മലയാളികളെ സഹായിക്കാൻ വേണ്ടി റീജിയണൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. അമേരിക്കയിലും കാനഡയിലും ആയി 12 റീജിയനിൽ ആയി  വ്യാപിച്ചുകിടക്കുന്ന ഫോമാ എന്ന സംഘടനയ്ക്ക് റീജിയനൽ വൈസ് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ശക്തമായ സംഘടനാ സംവിധാനം നിലവിൽ ഉള്ളതിനാൽ ഈ ടാസ്ക് ഫോഴ്സുകളുടെ പ്രവർത്തനം വളരെ സുഗമമായി ഏകോപിപ്പിക്കാവുന്നതാണ്. 

 

റീജനൽ തലത്തിൽ  റീജനൽ വൈസ് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ഈ ടാസ്ക്ക് ഫോഴ്സ് വോളണ്ടിയർമാർ പ്രവർത്തിക്കുകയും ദേശീയയതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു ഫോമയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയും അതോടൊപ്പം നാഷണൽ കോർഡിനേറ്റർ ആയി ജിബി തോമസും പ്രവർത്തിക്കുന്നു.  കൊറോണ വൈറസ് വ്യാപനം മൂലം ലോകത്താകമാനം ആളുകൾ ഭീതിയിൽ ഇരിക്കുന്ന സമയത്ത് അമേരിക്കയിലും സ്ഥിതിഗതികൾ മറിച്ചല്ല. വളരെയധികം ഗൗരവതരമായ രീതിയിലേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. 

 

നിലവിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന നിരവധി മലയാളികളും കൊറോണാ വൈറസിന്റെ പിടിയിൽ അകപ്പെട്ടു എന്നാണു വാർത്തകൾ പുറത്തുവരുന്നത്. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ വളരെയധികം മലയാളി കുടുംബങ്ങൾ കൊറോണ വൈറസ് ബാധയേൽക്കാനുള്ള സാധ്യതയാണു നിലനിൽക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ  അമേരിക്കൻ മലയാളികളുടെ സുഹൃത്തായ ഫോമാ ഇങ്ങനെയുള്ള ഒരു ടാസ്ക് ഫോഴ്സ് സംഘടിപ്പിക്കുന്നത് ഗുണപ്രദവും ഉപകാരപ്രദമാണ്.

 

നിലവിൽ അമേരിക്കയിൽ നിരവധി സംഘടനകളും വ്യക്തികളും വളരെയധികം കാര്യങ്ങൾ മലയാളി സമൂഹത്തിനു വേണ്ടി ഈ അവസരത്തിൽ ചെയ്യുന്നുണ്ട്. എന്നാൽ ദേശീയ തലത്തിൽ ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഫോമാക്കു ഒരു വലിയ പങ്ക് വഹിക്കാനുണ്ട്. ഫോമയുടെ ശക്തമായ സംഘടനാ സംവിധാനം ഈ അവസരത്തിൽ അമേരിക്കൻ മലയാളികൾക്ക് ഒരു മുതൽക്കൂട്ടാണ് എന്ന് ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിൽ പറഞ്ഞു. അമേരിക്കയിലെ മറ്റു സംഘടനകളും സന്നദ്ധ പ്രവർത്തകരുമായി സഹകരിച്ചാണ് ഫോമാ മുന്നിട്ടിറങ്ങുന്നത്. ഫോമയുടെ 80ൽ പരം മെംബർ അസോസിയേഷനുകൾ അതാതു സ്ഥലങ്ങളിൽ മലയാളികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നവയാണ്. അവരുമായി സഹകരിച്ച് ആയിരിക്കും  ടാസ്ക് ഫോഴ്സ് ദേശീയ തലത്തിൽ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നത്. 

 

മലയാളികളിൽ  ഒരു വലിയ ശതമാനവും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നതിനാൽ ഇനിയും കൂടുതൽ മലയാളികളും മലയാളി കുടുംബങ്ങളും ഈ വൈറസിൻ്റെ പിടിയിൽ അകപ്പെടാൻ സാധ്യത ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അങ്ങനെ വരുന്ന സാഹചര്യത്തിൽ മലയാളികൾക്ക് കൂടുതൽ സഹായങ്ങൾ എത്തിക്കാൻ വേണ്ടി റീജിയണൽ തലത്തിൽ   കോൺഫ്രൻസ് കോൾ സംഘടിപ്പിക്കുകയും, യാത്രാ സംബന്ധമായതോ, സാമൂഹികമായോ നേരിടുന്ന പ്രശ്നങ്ങളും അതാത് റീജണൽ തലത്തിൽ ഉന്നയിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതാണ്. 

വരുംകാലങ്ങളിൽ കൂടുതൽ  സഹായസഹകരണങ്ങൾ ആവശ്യമായി വരുന്ന ഒരു സാഹചര്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . 

 

ഈ അവസരത്തിൽ എല്ലാവരും ഒരുമിച്ച് നിന്ന് ഈ മഹാവിപത്തിനെതിരെ പോരാടണമെന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറർ ഷിനു ജോസഫ് വൈസ് പ്രസിഡണ്ട് വിൻസന്റ് ബോസ് മാത്യു ജോയിൻ സെക്രട്ടറി സാജു ജോസഫ് ജോയിന്റ് ട്രഷറർ ജയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ എല്ലാ മലയാളി സുഹൃത്തുക്കളോടും വിനീതമായി അഭ്യർത്ഥിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com