ADVERTISEMENT

വത്തിക്കാൻ∙ കൊറോണ വൈറസ് ഉയർത്തിയ ഭീതി ജനത സാഹചര്യത്തെ ധീരതയോടെ അതിജീവിക്കുവാൻ വിശ്വാസ സമൂഹം  പ്രാർഥനകളിലും ദിവ്യബലികളിലും  പങ്കെടുക്കണമെന്ന് അമേരിക്കൻ കർദ്ദിനാളും ഇപ്പോൾ ഇറ്റലിയിൽ കഴിയുകയും ചെയ്യുന്ന റെയ്മണ്ട് ലി ബുർക്കെ കർദിനാൾ മാർച്ച് 21 ന്  വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കത്തിൽ കത്തോലിക്കാ സഭാ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. ലോകം അഭിമുഖീകരിക്കുന്ന അതി സങ്കീർണമായ  സാഹചര്യത്തിലാണ് പ്രാർഥനയുടേയും ദിവ്യബലിയുടെയും പ്രാധാന്യം നാം മനസിലാക്കേണ്ടത്. ഇതിനായി ദേവാലയങ്ങളും ചാപ്പലുകളും തുറന്നിടേണ്ടതാണെന്ന് കർദിനാൾ അഭിപ്രായപ്പെട്ടു.

 

വിവാഹബന്ധം വേർപെടുത്തിയവർക്ക് പുനർവിവാഹം ചെയ്തവർക്കും ദിവ്യബലിയിൽ പങ്കെടുക്കാമെന്ന പോപ് ഫ്രാൻസിസിന്റെ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച വ്യക്തിയാണ് കർദിനാൾ ബുർക്കെ. കൊറോണ വൈറസ് ഏറ്റവും  രൂക്ഷമായിരിക്കുന്ന ഇറ്റലിയിൽ ചേർന്ന ബിഷപ്പുമാരുടെ സമ്മേളനത്തിൽ ദിവ്യബലിയും മതപരമായ കൂടിച്ചേരലുകളും തൽക്കാലും നിർത്തി വയ്ക്കുന്നത് തീരുമാനിച്ചിരുന്നു.

 

പിന്നീട് കർദിനാൾ ഏഞ്ചോലോ ഡി ഡെനേറ്റിസ് വൈദീകർ തങ്ങളുടെ മനസാക്ഷിക്കനുസൃതമായി മൂന്നു മുതൽ 6 അടി ദൂരം പാലിച്ചുകൊണ്ട് ദിവ്യബലി അർപ്പിക്കുന്നതിന് അനുമതി നൽകിയിരുന്നു. ജനങ്ങൾ ഫാർമസിയിലേക്കും സൂപ്പർ മാർക്കറ്റിലേക്കും പോകാൻ  അനുമതി ഉണ്ടെങ്കിൽ എന്തുകൊണ്ട് ദേവാലയത്തിൽ വന്ന് പ്രാർഥിക്കുന്നതിനും ദിവ്യബലിയിൽ പങ്കെടുക്കുന്നതിനും തടസം നിൽക്കുന്നു എന്നാണ് ബുർക്കെ ചോദിക്കുന്നത്. കൂടുതൽ വിവരങ്ങൾ religionnews.com ൽ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com