ADVERTISEMENT

വാഷിങ്ടൻ∙ കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്ന് കമ്പനികളും വ്യവസായ കേന്ദ്രങ്ങളും അടച്ചിട്ടതിനാൽ തൊഴിൽ നഷ്ടപ്പെട്ട എച്ച് 1 ബി വീസക്കാർക്ക് തൊഴിലില്ലായ്മ വേതനത്തിന് അർഹതയുണ്ടായിരിക്കില്ല എന്നു ലേബർ ഡിപ്പാർട്ട്മെന്റ് . ഒരാഴ്ചയ്ക്കുള്ളിൽ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിക്കുന്നവരുടെ സംഖ്യ 21,000ത്തിൽ നിന്നും 2,81,000 ത്തിൽ എത്തിയതായി ലേബർ ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

h-1b-visa9-gif

 

ഫെബ്രുവരിയിൽ നിലവിലുള്ള 3.5 അൺ എപ്ലോയ്മെന്റ് റേറ്റ് വരും മാസങ്ങളിൽ ഇരട്ടിയാകുമെന്നും ഇവർക്കെല്ലാം തൊഴിലില്ലായ്മ വേതനം നൽകുക സാധ്യമല്ലെന്നും പറയുന്നു.  സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം നീങ്ങുന്നതോടെ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം പ്രവചനാതിതമാകും. തൊഴിൽ നഷ്ടപ്പെടുന്ന എച്ച് 1 ബി വീസയ്ക്കുള്ളവർക്ക് ഭാവിയിൽ ജോലി ചെയ്യാനാകില്ലെന്നും അതുകൊണ്ടുതന്നെ അവർക്ക് തൊഴിലില്ലായ്മ വേതനത്തിനു അർഹതയുണ്ടാവില്ലെന്നും ഇന്ത്യൻ അമേരിക്കൻ ഇഗസ്ട്രേഷൻ അറ്റോർണി സൈറസ് മേത്ത പറഞ്ഞു. എച്ച് 1 ബി ജോലിക്കാരുടെ ലീഗൽ സ്റ്റാറ്റസ് ജോലി നഷ്ടപ്പെടുന്നതോടെ ഇല്ലാതാകുമെന്നും മേത്ത പറഞ്ഞു. എന്നാൽ എച്ച് 4 വിസയുള്ളവർക്ക് തൊഴിലില്ലായ്മ വേതനത്തിനപേക്ഷിക്കാൻ അർഹതയുണ്ടെന്നും മേത്ത പറഞ്ഞു. ഇപ്പോൾ നിലവിലുള്ള നിയമമനുസരിച്ച് എച്ച് 1 വീസയുള്ളവർക്ക് ജോലി നഷ്ടപ്പെട്ടാൽ 60 ദിവസത്തിനകം രാജ്യം വിടണമെന്നാണ് നിയമം അനുശാസിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com