ADVERTISEMENT

വാഷിങ്ടൻ∙ കോറോണയുടെ വ്യാപനം അമേരിക്കയിൽ മുഴുവൻ പ്രതിഫലിക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റും വൈസ് പ്രസിഡന്റും പ്രാർഥനയിൽ മുഴുകുന്നു.  അമേരിക്കയുടെ ചരിത്രത്തിൽ രേഖപ്പെടാത്ത രീതിൽ മഹാമാരിയായ കൊറോണ താണ്ഡവമാടുമ്പോൾ ഏകദേശം എഴുനൂറോളം പാസ്റ്റർമാരോടൊപ്പം പ്രാർഥനയിൽ മുഴുകുന്ന നേതാക്കന്മാർ മാതൃകയാകുന്നു. 

 

"ഇവരോടൊപ്പം പ്രാർഥനയിൽ മുഴുകുമ്പോൾ ഈ രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും സുരക്ഷാ ദൈവത്തിൽ സമർപ്പിക്കുകയാണ്", പ്രസിഡന്റ് ട്രംപ് പറഞ്ഞു. തന്റെ ജോലിയുടെ ഭാരം വീർപ്പുമുട്ടിക്കുണ്ടെങ്കിലും പ്രത്യാശ വിടാതെ  തന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനാകുമെന്നു അദ്ദേഹം പറഞ്ഞു. 

 

സാമ്പത്തികൗന്നത്യമോ സുഖസൗകര്യങ്ങളുടെ സമൃദ്ധിയോ ആധുനിക സജ്ജീകരണങ്ങളുടെ ലഭ്യതയോ ഒന്നുമല്ല. അമേരിക്കയുടെ ചരിത്രത്തിൽ ഇത്രയും നന്നായി ഇക്കോണമി മെച്ചപ്പെട്ടപ്പോൾ കോറോണയുടെ രൂപത്തിൽ നമ്മളെ വേട്ടയാടുകയാണ്. പക്ഷെങ്കിൽ നമ്മൾ ഇതിലും ശക്തമായി തിരികെ വരും എന്ന് അദ്ദേഹം സൂചിപ്പിച്ചു. 

 

പ്രാർഥനയിൽ പങ്കെടുത്ത എല്ലാ മത നേതാക്കന്മാർക്കും അദ്ദേഹം നന്ദി പറഞ്ഞു ഒപ്പം അമേരിക്കയുടെ സുസ്ഥിതിക്കു വേണ്ടി നിരന്തരം പ്രാർഥിക്കാൻ ആവശ്യപ്പെട്ടു.  ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ പ്രിയപ്പെട്ടവരെയും അദ്ദേഹം അനുസ്മരിച്ചു, അവരുടെ നിരന്തര ഇടപെടലുകളാണ് ഇതിനെ പിടിച്ചു നിർത്താൻ അത്യന്തപേക്ഷികം.  അവരെ സപ്പോർട്ട് ചെയ്യുന്നതിനോടൊപ്പം അവർക്കു വേണ്ടി പ്രാർഥിക്കാനും അദ്ദേഹം എല്ലാവരെയും  ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ സൗഖ്യത്തിനു വേണ്ടി, സുസ്ഥിതിക്കു വേണ്ടി, നമ്മുടെ ബലത്തിന് വേണ്ടി പ്രാർഥിക്കണം.

 

ചടങ്ങിൽ പങ്കെടുത്ത എല്ലാ മത നേതാക്കന്മാർക്കും വൈസ് പ്രസിഡന്റ് നന്ദി പറഞ്ഞു.  സഹായം ആവശ്യമുള്ളവരെ സഹായിക്കാൻ ഗവണ്മെന്റിന്റെ നിർദേശങ്ങൾക്കനുസരിച്ചു പ്രവർത്തിക്കാൻ എല്ലാവരെയും അദ്ദേഹം ആഹ്വാനം ചെയ്തു. വരും ദിനങ്ങളിൽ കൂടുതൽ ശക്തിയോടെ അമേരിക്കയുടെ തിരിച്ചു വരവിനുവേണ്ടി പ്രാർഥിക്കേണമെന്നും പ്രസിഡന്റിനേയും അത് പോലെ മറ്റ് അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരെയും നിങ്ങൾ ഓർക്കണമെന്നും അവരെ പ്രാർഥനയിൽ ഓർക്കേണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com