ADVERTISEMENT

കലിഫോർണിയ∙ ആഗോളതലത്തിൽ പ്രത്യേകിച്ച് അമേരിക്കൻ ഐക്യനാടുകളിൽ കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്താകമാനം ലോക്ഡൗണും സെൽഫ് ക്വാറന്റീനും പ്രഖ്യാപിക്കാൻ ഫെഡറൽ സ്റ്റേറ്റ് ലോക്കൽ ഗവൺമെന്റുകൾ അടിയന്തിരമായി നിയമ നിർമാണം നടത്തണമെന്ന് ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ സംഘടനയായ എഎഐഎ ആവശ്യപ്പെട്ടു.

ഒരു ലക്ഷത്തിലധികം ഇന്ത്യൻ വംശജരായ ഡോക്ടർമാർ പ്രതിനിധാനം ചെയ്യുന്ന അമേരിക്കയിലെ ഏറ്റവും വലിയ ഡോക്ടർമാരുടെ സംഘടനാ പ്രസിഡന്റ് ഡോ. സുരേഷ് റെഡിയാണ് ഈ നിർദ്ദേശം മുന്നോട്ടു വച്ചത്. മാരകമായ മഹാമാരി പൊട്ടിപുറപ്പെട്ടതോടെ ഇതുമായി ബന്ധപ്പെട്ട വിദഗ്ധ ഡോക്ടർമാരുമായി കൂടിയാലോചിച്ചാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടു വച്ചത്. ഓരോ മണിക്കൂറിലും കോവിഡ് 19 ഇൻഫക്ഷൻ വർധിച്ചുവരികയാണെന്നും ഇതിനെ പ്രതിരോധിക്കുന്നതിന് വേറെ മാർഗമില്ലെന്നും ഡോക്ടർ പറഞ്ഞു.

ഇതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുന്നത് മുതിർന്ന പൗരന്മാരും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുമാണെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് ഡോ.അനുപമ പറഞ്ഞു. തങ്ങൾ മുന്നോട്ടു വച്ച നിർദ്ദേശം പാലിക്കുന്നില്ലെങ്കിൽ 5–6 ദിവസത്തിനകം വൈറസ് നിയന്ത്രണാതീതമാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com